വടകര: ഏതാനും മാസംമുമ്പ് വടകര പോലീസ് പിടികൂടിയ വാഹനമോഷണക്കേസിലെ ഉടമസ്ഥനെ കണ്ടെത്താന്‍ കഴിയാത്ത സ്‌കോര്‍പിയോ പോലീസിന്റെ ഔദ്യോഗികവാഹനമാക്കാന്‍ അനുമതി.
വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. അപൂര്‍വമാണ് ഈ വിധിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരള പോലീസ് ആക്ടിലെ 56(7)വകുപ്പുപ്രകാരം ഇത്തരത്തിലുള്ള വാഹനങ്ങള്‍ ലേലംചെയ്യുകയോ വകുപ്പുതല ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യാം എന്ന് വ്യവസ്ഥയുണ്ട്. ഇതുപ്രകാരം വകുപ്പുതല ആവശ്യത്തിന് വിട്ടുതരണമെന്നാവശ്യപ്പെട്ട് വടകര എസ്.ഐയാണ് കോടതിയെ സമീപിച്ചത്. അനുകൂലവിധിയായതോടെ ഇത്തരത്തില്‍ വടകരയിലുള്ള നാല് വാഹനങ്ങള്‍ വിട്ടുകിട്ടാന്‍ പോലീസ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. മറ്റു മൂന്ന് വാഹനങ്ങള്‍ വിട്ടുകിട്ടാന്‍ വടകര കോടതിയെയും സമീപിക്കും.
വടകര ക്രൈംഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ വടകരയില്‍ വന്‍ വാഹനമോഷണസംഘത്തെ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് 20 ഓളം ആഡംബരവാഹനങ്ങള്‍ പലയിടങ്ങളില്‍നിന്നായി കണ്ടെത്തിയിരുന്നു. ഇതില്‍ 16 വാഹനങ്ങള്‍ അതിന്റെ ഉടമകളും ഇന്‍ഷുറന്‍സ് കമ്പനികളും കൊണ്ടുപോയി. ബാക്കിയുള്ള വാഹനങ്ങളില്‍ കര്‍ണാടക രജിസ്‌ട്രേഷനുള്ള ഒരു സ്‌കോര്‍പിയോയുടെ ഉടമസ്ഥന്‍ ആരെന്ന് കണ്ടെത്തിയില്ല. ബാംഗ്ലൂര്‍ വസവനഗുഡി സ്വദേശി ചന്ദ്രശേഖരനാണ് ഉടമസ്ഥനെന്ന് രേഖകളില്‍ പറയുന്നു. എന്നാല്‍ ഇങ്ങനെ ഒരാളെ പോലീസിന് കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്നാണ് പോലീസ് കോടതിയെ സമീപിച്ചത്. ഇനി ഒരു സ്‌കോര്‍പിയോയും രണ്ട് ബൊലേറോകളും ഉടമസ്ഥര്‍ എത്താതെ വടകര ഡിവൈ.എസ്.പി ഓഫീസ് വളപ്പില്‍ കിടക്കുന്നുണ്ട്. ഈ വാഹനങ്ങളുടെ ഉടമസ്ഥര്‍ക്ക് വാഹനം മോഷണം പോയതിനെത്തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു. അതിനാല്‍ ഈ കമ്പനികളാണ് വാഹനങ്ങള്‍ ഏറ്റെടുക്കേണ്ടത്. എന്നാല്‍ പലതവണ ഈ കമ്പനികളെ വിവരം അറിയിച്ചിട്ടും ആരും വന്നില്ല. ഇതേത്തുടര്‍ന്നാണ് പോലീസ് കോടതിയെ സമീപിക്കുന്നത്.
ടൈക്കൂണ്‍ തട്ടിപ്പുകേസില്‍ പോലീസ് പിടിച്ച നാലുവാഹനങ്ങള്‍ വിട്ടുകിട്ടാനാണ് കോഴിക്കോട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിനിടയില്‍ ഉടമസ്ഥര്‍ വന്നാല്‍ ഇവര്‍ക്ക് വാഹനം വിട്ടുനല്‍കും. കോടതി പോലീസിന് വിട്ടുകൊടുത്ത വാഹനം പോലീസിന്റേതായി മാറണമെങ്കില്‍ ഇനിയും നടപടിക്രമങ്ങളുണ്ട

No comments:
Post a Comment