കോട്ടയം: മദ്യലഹരിയിലെത്തിയ യുവാവ് അരമണിക്കൂറോളം റോഡിനുനടുവില്‍ പരാക്രമംകാട്ടി. വാഹനങ്ങള്‍ തടഞ്ഞ് ബസ്സുകള്‍ക്ക് നേരെ കല്ലെറിയുകയും ബസ്സില്‍നിന്ന് യാത്രക്കാരെ വലിച്ചിറക്കുകയും ചെയ്തു. ഒടുവില്‍ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കീഴ്‌പ്പെടുത്തി.
ഈരയില്‍കടവ് പുത്തന്‍പറമ്പില്‍ നിര്‍മല്‍കുമാറാണ് (32) നടുറോഡില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. എം.സി. റോഡിലെ തിരക്കേറിയ ചെമ്പരത്തിമൂട് വളവില്‍ മാതൃഭൂമി ഓഫീസിനുമുന്നില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വിലകൂടിയ വെള്ളക്കാറിലെത്തിയ ഇയാള്‍, റോഡരികില്‍ കാര്‍ നിര്‍ത്തി നടുറോഡിലേക്കിറങ്ങി. ആദ്യം ബസ്സുകള്‍ കൈകാണിച്ചുനിര്‍ത്താനും പിന്നീട് വാതില്‍ വലിച്ചുതുറക്കാനും ശ്രമിച്ചു. നിര്‍ത്താതെപോയ ബസ്സുകളില്‍ ആഞ്ഞടിച്ചു. ഇതിനിടെ പല ബസ്സുകള്‍ക്കുംനേരെ കല്ലെറിഞ്ഞു. ഒരു ബസ്സിന്റെ ഫുട്‌ബോര്‍ഡില്‍ നിന്ന യാത്രക്കാരനെ പുറത്തേക്ക് വലിച്ചിറക്കി, യാത്രക്കാരന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഈ ഭാഗത്ത് റോഡാകെ തകര്‍ന്നുകിടക്കുന്നതിനാല്‍ വാഹനങ്ങള്‍ വളരെ പതുക്കെയാണ് കടന്നുപോകുന്നത്. ഇത് ഇയാള്‍ക്ക് സൗകര്യമായി. ചില ഓട്ടോറിക്ഷകളും ഇയാള്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ കൂട്ടംകൂടിയെങ്കിലും കാഴ്ചക്കാരായി നിന്നതേയുള്ളൂ. ഒടുവില്‍ സ്ഥലത്തെത്തിയ പോലീസ്, ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ കുതറി മാറി അലറിവളിച്ചുകൊണ്ട് ബട്ടണുകള്‍ പൊട്ടിച്ച് സ്വന്തം ഉടുപ്പൂരി വലിച്ചെറിഞ്ഞു. ബലം പ്രയോഗിച്ച് പോലീസ് ഇയാളെ വാഹനത്തില്‍ കയറ്റിയെങ്കിലും വാതില്‍ ചവിട്ടിത്തുറന്ന് ഇയാള്‍ പുറത്തിറങ്ങി.
പിന്നീട് ഷാഡോ പോലീസും നാട്ടുകാരും ചേര്‍ന്ന് ആറുമണിയോടെ ഇയാളെ വാഹനത്തില്‍ കയറ്റി ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തെത്തുടര്‍ന്ന് ഏറേനേരം നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടായി.ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. പോലീസുകാരെ ആക്രമിച്ചതും ഗതാഗതം തടഞ്ഞതുമടക്കമുള്ള കുറ്റങ്ങള്‍ക്ക് ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവാവിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്ക

No comments:
Post a Comment