ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ നാവികസേനയുടെ
ഹെലികോപ്റ്റര്‍ തകര്‍ന്നു മരിച്ചവരില്‍ മലയാളി പൈലറ്റും. ഫ്ളൈറ്റ്
ലെഫ്റ്റനന്റ് കെ. പ്രവീണാണു മരിച്ച മലയാളി. ഇദ്ദേഹമടക്കം
ഫ്ലൈറ്റിലുണ്ടായിരുന്ന 20 പേരും അപകടത്തില്‍ മരിച്ചു. ഇന്നലെ വൈകിട്ടാണു
വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നത്.
ഹെലികോപ്റ്ററില്‍ അഞ്ച്
എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്ത നിവാരണ സേനയിലെ ഒമ്പതു പേര്‍,
ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ ആറു പേര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
അപകടകാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മോശം കാലാവസ്ഥയാണു
കാരണമായതെന്നു പ്രാഥമിക നിഗമനം. ഹെലികോപ്റ്ററിന്റെ കോക്പിറ്റില്‍നിന്നുള്ള
വോയ്സ് റെക്കോര്‍ഡര്‍ കണ്ടെടുത്തു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
No comments:
Post a Comment