* 20,000 പേര്‍ ഇപ്പോഴും മലയിടുക്കില്‍
* മരണം ആയിരത്തോളം
*73,000 പേരെ രക്ഷപ്പെടുത്തി
*ഉത്തരാഖണ്ഡില്‍ വീണ്ടും
*പ്രകൃതിക്ഷോഭത്തിന് സാധ്യത
* മരണം ആയിരത്തോളം
*73,000 പേരെ രക്ഷപ്പെടുത്തി
*ഉത്തരാഖണ്ഡില്‍ വീണ്ടും
*പ്രകൃതിക്ഷോഭത്തിന് സാധ്യത
ന്യൂഡല്‍ഹി: പേമാരി കലിതുള്ളിയ ഉത്തരാഖണ്ഡില്‍ ഇരുപതിനായിരത്തിലേറെപ്പേര്‍ ഇപ്പോഴും മലഞ്ചെരിവുകളില്‍ കുടുങ്ങിക്കിടക്കുന്നു. ഇതുവരെ 73,000 പേരെ രക്ഷപ്പെടുത്തിയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ആയിരം പേരെങ്കിലും മരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരണസംഖ്യ ഇനിയും കൂടിയേക്കും.
70,000 പേരെ രക്ഷപ്പെടുത്തിയെന്നും 557 പേര്‍ മരിച്ചിട്ടുണ്ടെന്നുമാണ് കേന്ദ്രവാര്‍ത്താ-പ്രക്ഷേപണമന്ത്രി മനീഷ് തിവാരി പറഞ്ഞത്. അതേസമയം, തിങ്കളാഴ്ച വീണ്ടും മഴയെത്തുമെന്ന കാലാവസ്ഥാകേന്ദ്രത്തിന്റെ പ്രവചനം ആശങ്കയേറ്റിയിട്ടുണ്ട്.
എഴുപതോളം മലയാളികള്‍ ദുരന്തഭൂമിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സംസ്ഥാനസര്‍ക്കാറിന് ലഭിച്ച വിവരം. ബദരീനാഥിലുള്ള ശിവഗിരിയിലെ സംന്യാസിമരടക്കം 19 മലയാളികളെ ഞായറാഴ്ച ഡല്‍ഹിയിലെത്തിക്കും. പ്രളയബാധിതമേഖലയില്‍നിന്ന് രക്ഷപ്പെട്ട മലയാളികളെ കുറഞ്ഞ ചെലവില്‍ നാട്ടിലെത്തിക്കാന്‍ എയര്‍ഇന്ത്യയുമായി സംസാരിച്ച് സര്‍ക്കാര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
സമീപകാല ഇന്ത്യ കണ്ട ഏറ്റവുംവലിയ വിനാശത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ സൈന്യം ഊര്‍ജിതശ്രമം തുടരുന്നു. ഉത്തരാഖണ്ഡിലെ പലയിടങ്ങളില്‍നിന്നായി ശനിയാഴ്ചമാത്രം പതിനായിരം പേരെ രക്ഷിച്ചു. ഗംഗോത്രിയിലെ രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ണമായി. മറ്റിടങ്ങളിലേത് രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രതീക്ഷ. ഹിമാലയന്‍ തടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ വെള്ളവും ഭക്ഷണവുമില്ലാതെ വലയുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യപരിഗണന നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു.
വ്യോമസേനയുടെ 43 എണ്ണമുള്‍പ്പെടെ ആകെ 61 ഹെലികോപ്റ്ററുകളാണ് ശനിയാഴ്ച രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ചത്. കേദാര്‍നാഥിലെ ക്യാമ്പില്‍ 5000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നാശമുണ്ടായ കേദാര്‍നാഥില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേകം ഹെലിപ്പാഡ് നിര്‍മിക്കും. ബദരീനാഥില്‍ 8000 പേരുണ്ടെന്ന് മന്ത്രി മനീഷ് തിവാരി പറഞ്ഞു. ഇവരെയെല്ലാം ഉടന്‍ തിരിച്ചെത്തിക്കാനാവും. കരസേനയുടെ നേതൃത്വത്തില്‍ ശനിയാഴ്ച നാലായിരം പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്നവരില്‍ 149 സംന്യാസിമാരുമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ജംഗിള്‍ച്ചെട്ടി എന്ന സ്ഥലത്ത് പെട്ട 470 പേരെ ഗൗരീകുണ്ഡിലേക്ക് മാറ്റി. 200 പേരെക്കൂടി രക്ഷിക്കാനുണ്ട്. കേദാര്‍നാഥില്‍നിന്നും 250 പേരെ രക്ഷപ്പെടുത്തി. ഗഗരിയ എന്ന സ്ഥലത്ത് മൂവായിരം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ഹേമകുണ്ഡിലുള്ളവരെ ഞായറാഴ്ച സുരക്ഷിതസ്ഥലത്തേക്ക് നയിക്കും. ബദരീനാഥിലുള്ളവരെ തിരിച്ചെത്തിക്കാന്‍ ദിവസങ്ങളെടുക്കും. 550 പേര്‍ മരിച്ചെന്നും 392 പേര്‍ക്ക് പരിക്കേറ്റെന്നും 334 പേരെ കാണാതായെന്നും ഷിന്‍ഡെ അറിയിച്ചു. 1751 വീടുകള്‍ തകര്‍ന്നു. 147 പാലങ്ങളും 1307 റോഡുകളും തകര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍.
35,000-40,000 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയം പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗോവിന്ദ്ഘാട്ടില്‍ അളകനന്ദ നദിക്ക് കുറുകെ താത്കാലിക പാലമുണ്ടാക്കി പട്ടാളം അഞ്ഞൂറോളം പേരെ രക്ഷിച്ചു. മഞ്ഞുമൂടിയ പ്രതികൂലകാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഗൗരീകുണ്ഡ്, ഗോച്ചര്‍, ഫട്ട, ജോഷിമഠ് എന്നിവിടങ്ങളില്‍ പ്രത്യേകം ആശയവിനിമയകേന്ദ്രവും പട്ടാളം സജ്ജമാക്കി.
കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാനായിട്ടില്ല. ആളെ തിരിച്ചറിയാന്‍ ഡി.എന്‍.എ. പരിശോധന നടത്തും. ഗൗരീകുണ്ഡിലുള്ള ആയിരം പേരില്‍ 350 പേരെ വൈകിട്ടോടെ രക്ഷപ്പെടുത്തി. കേദാര്‍നാഥിലും പരിസരത്തുമായി കുടുങ്ങിയ 27,000പേരെയാണ് കഴിഞ്ഞദിവസങ്ങളില്‍ ഒഴിപ്പിച്ചതെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. കരസേനയുടെയും വ്യോമസേനയുടെയും 56 ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തിറക്ക

No comments:
Post a Comment