ADS
Wednesday, June 26, 2013
കൂട്ടബലാല്‍സംഗം: പത്തുവയസ്സുകാരി മരിച്ചു; 14 തികയാത്ത നാലുപേര്‍ അറസ്റ്റില്‍
മുംബൈ: നവി മുംബൈയില്‍ കൂട്ടബലാല്‍സംഗത്തിനു വിധേയയായ പത്തുവയസ്സുകാരി മരിച്ചു. സംഭവത്തില്‍ പ്രതികളായ നാലു കൌമാരപ്രായക്കാര്‍ അറസ്റ്റിലായി. പതിനാലു വയസില്‍ താഴെയുള്ളവരാണ് അറസ്റ്റിലായത്.
നവി മുംബൈയിലെ ഹനുമാന്‍ നഗറിലുള്ള പത്തു വയസ്സുകാരിയാണ് പ്രായപൂര്‍ത്തിയാവാത്ത കൌമാരക്കാരാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടത്. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ പത്തു ദിവസമായി ആശുപത്രിയില്‍ കഴിഞ്ഞ പെണ്‍കുട്ടി ഇന്നലെയാണ് മരിച്ചത്.
വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി മൂന്ന് കൌമാരക്കാര്‍ കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അവശയായ കുട്ടി വീട്ടിലെത്തി മാതാപിതാക്കള വിവരം അറിയിച്ചു. കടുത്ത പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
നേരത്തെ മറ്റൊരു ക,മാരക്കാരനും കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടിയുടെ കൂട്ടുകാരി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് ശരിയെന്ന് തെളിയുകയും 13 വയസ്സുള്ള വിദ്യാര്‍തഥി അറസ്റ്റിലാവുകയുമായിരുന്നു.
Subscribe to:
Post Comments (Atom)

No comments:
Post a Comment