ദിലീപ് കല്യാണ്‍ ജ്യുവലേഴ്സിന്‍റെ ബ്രാന്‍ഡ് അംബാസഡറായി തുടരുമെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം. തന്നെ ഉള്‍പ്പെടുത്തിയ ഹോള്‍ഡിംഗുകളും മറ്റ് പരസ്യങ്ങളും ഒരാഴ്ചയ്ക്കകം നീക്കണമെന്ന് കല്യാണ്‍ ജ്യുവലേഴ്സിന് ദിലീപ് കത്തയച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു കത്ത് ദിലീപ് അയച്ചിട്ടേയില്ലെന്നാണ് കല്യാണില്‍ നിന്ന് ലഭിക്കുന്ന വിവരം.
യഥാര്‍ത്ഥത്തില്‍, തങ്ങളുടെ പുതിയ പരസ്യത്തേക്കുറിച്ച് ആലോചിച്ചപ്പോള്‍ കല്യാണ്‍ ജ്യുവലേഴ്സ് അധികൃതര്‍ ദിലീപിനെയും മഞ്ജു വാര്യരെയും വച്ച് പരസ്യം ചെയ്യാനാണ് ആലോചിച്ചത്. എന്നാല്‍ മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ ദിലീപ് തയ്യാറാകാതിരുന്നതിനാല്‍ ആ പരസ്യചിത്രം നടന്നില്ല എന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അതിന് ശേഷമാണ് മഞ്ജു വാര്യരെ അമിതാഭ് ബച്ചന്‍റെ മകളായി അവതരിപ്പിക്കുന്ന പുതിയ പരസ്യത്തേക്കുറിച്ച് ആലോചന വന്നത്. ഈ ഓണക്കാലം മുതല്‍ ബിഗ്ബിയും മഞ്ജുവും ഒന്നിക്കുന്ന പരസ്യം ചാനലുകളില്‍ പ്രത്യക്ഷപ്പെടും.
ചിത്രത്തിന് കടപ്പാട് - മഞ്ജുവാര്യര്‍ ഡോട്ട് കോം
No comments:
Post a Comment