മുംബൈ: മുംബൈയില്‍ പിസ വിതരണം ചെയ്യാനെത്തിയ 17കാരന്‍ യുവതിയെ ബലാല്‍സംഗം ചെയ്തു. നിലവിളിച്ച് ആളെ വരുത്താതിരിക്കാന്‍ ഇയാള്‍ യുവതിയെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. യുവാവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
സമീപത്തെ പിസ സെന്ററിലെ പിസ ഡെലിവറി ബോയിയായയുവാവാണ് ആക്രമണം നടത്തിയത്. പിസ ഓര്‍ഡര്‍ ചെയ്ത യുവതിയുടെ വീട്ടിലെത്തി പിസ നല്‍കി തിരിച്ചുപോയ യുവാവ് സോസ് നല്‍കാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. വാതില്‍ തുറന്ന ഉടന്‍ യുവതിയെ വായ പൊത്തിപ്പിടിച്ച് അടുക്കളയിലേക്ക് വലിച്ചിഴച്ച് ബലാല്‍സംഗം ചെയ്തു.
പിന്നീട് ഉച്ചത്തില്‍ നിലവിളിച്ച യുവതിയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി. വീണ്ടും നിലവിളിച്ചപ്പോള്‍ കത്തികൊണ്ട് കുത്തിയ ശേഷം ഇയാള്‍ സ്ഥലം വിട്ടു.
നിലവിളി കേട്ട് എത്തിയ അയല്‍ക്കാര്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന യുവതിയെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച യുവതി ഇപ്പോള്‍ അപകട നില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.
തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

No comments:
Post a Comment