തീവണ്ടി ടിക്കറ്റ് റദ്ദാക്കുമ്പോള്‍ റീഫണ്ട് തുക ലഭിക്കുന്നതിനുള്ള പുതിയ
ചട്ടങ്ങള്‍ ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വരും. അവസാനനിമിഷം ടിക്കറ്റ്
റദ്ദാക്കുന്നവര്‍ക്ക് ഇനി കൂടുതല്‍ തുക നഷ്ടമാവും. കാര്യങ്ങള്‍
ലളിതമാക്കാനും ക്രമക്കേടുകള്‍ തടയാനുമാണ് പുതിയ നടപടിയെന്നാണ്
റെയില്‍വേയുടെ വാദം. റിസര്‍വേഷന്‍ ടിക്കറ്റുകളുടെ കാര്യത്തില്‍ റദ്ദാക്കല്‍
ചാര്‍ജ് കിഴിച്ചുള്ള തുക ലഭിക്കാന്‍ ഇനിമുതല്‍ തീവണ്ടി പുറപ്പെടുന്നതിന്
48 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കണം. നിലവില്‍ ഇത് 24 മണിക്കൂറാണ്.
തീവണ്ടി പുറപ്പെടുന്നതിന് 48 മണിക്കൂറിനും ആറുമണിക്കൂറിനുമിടയില്‍
റദ്ദാക്കിയാല്‍ യാത്രക്കൂലിയുടെ 25 ശതമാനം റദ്ദാക്കല്‍ ചാര്‍ജായി ഈടാക്കി
ബാക്കി തുക ലഭിക്കും. നിലവില്‍ 24 മണിക്കൂറിനും നാല് മണിക്കൂറിനുമിടയില്‍
ടിക്കറ്റ് റദ്ദാക്കിയാല്‍ മതിയായിരുന്നു.
തീവണ്ടി പുറപ്പെടുന്നതിന് ആറുമണിക്കൂറിനുള്ളിലോ യഥാര്‍ഥത്തില്‍ വണ്ടി പുറപ്പെട്ട് രണ്ട് മണിക്കൂറിനുള്ളിലോ ടിക്കറ്റ് റദ്ദാക്കിയാല്‍ യാത്രക്കൂലിയുടെ അമ്പത് ശതമാനം റദ്ദാക്കല്‍ ചാര്‍ജായി ഈടാക്കും. തീവണ്ടി പുറപ്പെട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ടിക്കറ്റ് റദ്ദാക്കിയാല്‍ റീഫണ്ട് ലഭിക്കില്ല. 48 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഓരോ യാത്രക്കാരന്റെയും പക്കല്‍നിന്ന് റദ്ദാക്കല്‍ ചാര്‍ജായി എ.സി. ഫസ്റ്റ് ക്ലാസിലും എക്‌സിക്യൂട്ടീവ് ക്ലാസിലും 120 രൂപയും ഫസ്റ്റ് ക്ലാസിലും എ.സി. ടു ടയറിലും നൂറുരൂപയും എ.സി. ത്രീ ടയര്‍, ത്രീ ടയര്‍ ഇക്കോണമി, ചെയര്‍ കാര്‍ എന്നിവയില്‍ 90 രൂപയും സ്ലീപ്പര്‍ ക്ലാസില്‍ 60 രൂപയും സെക്കന്‍ഡ് ക്ലാസില്‍ 30 രൂപയും ഈടാക്കും.
വെയ്റ്റിങ് ലിസ്റ്റ്, ആര്‍.എ.സി. ടിക്കറ്റുകള്‍ തീവണ്ടി പുറപ്പെട്ട് മൂന്നുമണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ക്ലറിക്കല്‍ ചാര്‍ജ് കിഴിച്ചുള്ള തുക റീഫണ്ട് ലഭിക്കും. മൂന്നുമണിക്കൂറിന് ശേഷം റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് റീഫണ്ട് ലഭിക്കില്ല. രാത്രി ഒമ്പതിനും രാവിലെ ആറിനുമിടയില്‍ യാത്ര പുറപ്പെടേണ്ട സ്റ്റേഷനില്‍ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ രാവിലെ കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി രണ്ടുമണിക്കൂറിനുള്ളില്‍ ടിക്കറ്റ് റദ്ദാക്കാം.
ഇ-ടിക്കറ്റുകളുടെ റീഫണ്ട് വ്യവസ്ഥകളിലും ഈ മാറ്റമുണ്ട്. നിലവില്‍ 45 ശതമാനം ടിക്കറ്റുകള്‍ ഓണ്‍ലൈനായി റിസര്‍വ് ചെയ്യുന്നതായാണ് കണക്ക്. ഇ-ടിക്കറ്റുകള്‍ ഓണ്‍ലൈനായി റിസര്‍വ് ചെയ്യുകയും റദ്ദാക്കുകയുമാവാം. റീഫണ്ട് തുക റദ്ദാക്കല്‍ ചാര്‍ജ് ഈടാക്കിയശേഷം ഇടപാടുകാരന്റെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും. ഉറപ്പായതും ആര്‍.എ.സി.യിലുള്ളതുമായ ടിക്കറ്റുകളുടെ കാര്യത്തില്‍ റിസര്‍വേഷന് ചാര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ റീഫണ്ടിനായി ഓണ്‍ലൈന്‍ ടി.ഡി.ആര്‍. സമര്‍പ്പിക്കണം. ഉറപ്പായ ടിക്കറ്റിന്റെ കാര്യത്തില്‍ തീവണ്ടി പുറപ്പെട്ട് രണ്ട് മണിക്കൂറിനുള്ളിലും ആര്‍.എ.സി.യുടെ കാര്യത്തില്‍ മൂന്ന് മണിക്കൂറിനുള്ളിലും ഓണ്‍ലൈന്‍ ടി.ഡി.ആര്‍. നല്കിയില്ലെങ്കില്‍ റീഫണ്ട് നഷ്ടമാവും.
ഉറപ്പായ തത്കാല്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ റീഫണ്ട് ലഭിക്കില്ല. വെയ്റ്റിങ് ലിസ്റ്റിലുള്ളതാണെങ്കില്‍ സാധാരണ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടേതുപോലുള്ള റീഫണ്ട് ലഭിക്കും. റിസര്‍വേഷനില്ലാത്ത സാധാരണ ടിക്കറ്റുകളുടെ കാര്യത്തില്‍ ടിക്കറ്റെടുത്ത് മൂന്ന് മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ക്ലറിക്കല്‍ ചാര്‍ജ് കിഴിച്ചുള്ള റീഫണ്ട് ലഭിക്കും. മുന്‍കൂട്ടിയെടുക്കുന്ന ടിക്കറ്റുകളുടെ കാര്യത്തില്‍ യാത്രാദിവസത്തിന്റെ തലേന്ന് രാത്രി 12 മണിവരെ റദ്ദാക്കാം. തീവണ്ടി മൂന്നുമണിക്കൂറില്‍ കൂടുതല്‍ വൈകി ഓടുന്ന സാഹചര്യത്തില്‍ യാത്രചെയ്യാനാകാതെ വന്നാല്‍ റദ്ദാക്കല്‍ ചാര്‍ജ് ഈടാക്കാതെ മുഴുവന്‍ തുകയും തിരികെനല്കും. വണ്ടി യഥാര്‍ഥത്തില്‍ പുറപ്പെടുന്നതിന് മുമ്പ് ടിക്കറ്റ് റദ്ദാക്കണമെന്നുമാത്രം.

No comments:
Post a Comment