ADS

Saturday, June 29, 2013

ലോട്ടറിയില്‍ പരിഷ്‌കരണം: 'ഭാഗ്യം' ഇരട്ടിക്കുന്നു

സംസ്ഥാനഭാഗ്യക്കുറിയില്‍ സമ്മാനങ്ങള്‍ ഇനി ഇരട്ടിയാകും. ലോട്ടറിവില്പനയില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഭാഗ്യക്കുറിവകുപ്പ് സമ്മാനങ്ങളും നറുക്കെടുപ്പും പരിഷ്‌കരിച്ചു.

അടുത്തമാസം മുതല്‍ നറുക്കെടുക്കുന്ന ഭാഗ്യക്കുറികളുടെ സമ്മാനത്തിലാണ് കാര്യമായ മാറ്റം വരുത്തിയിരിക്കുന്നത്. 50 രൂപ മുതല്‍ 5,000 രൂപ വരെയുള്ള സമ്മാനങ്ങള്‍ ഇരട്ടിയാക്കി. നറുക്കെടുപ്പുകളുടെ എണ്ണം ഉയര്‍ത്തിയാണ് സമ്മാനവര്‍ധന. നറുക്കെടുപ്പ് പൂര്‍ണമായും ഇലക്‌ട്രോണിക് രീതിയിലേക്ക് മാറുകയാണ്. ലോട്ടറിയുടെ വില കൂട്ടാതെതന്നെയാണ് സമ്മാനങ്ങളുടെ എണ്ണം കൂട്ടുന്നത്. അച്ചടിക്കുന്ന ലോട്ടറിയുടെ എണ്ണത്തിലും മാറ്റമില്ല. ഇതോടെ സമ്മാനവിതരണത്തില്‍ വരുന്ന കോടികളുടെ അധികബാധ്യത ലോട്ടറിവകുപ്പ് വഹിക്കേണ്ടിവരും.

20 രൂപ, 40 രൂപ, 50 രൂപ ഭാഗ്യക്കുറികളുടെ സമ്മാനഘടനയിലാണ് മാറ്റം. 20 രൂപാ ഭാഗ്യക്കുറികളുടെ 50 രൂപാ സമ്മാനത്തിന്റെ നറുക്കെടുപ്പ് നേരത്തെ 50 തവണയായിരുന്നു. 22,500 പേര്‍ക്കാണ് സമ്മാനം ലഭിച്ചിരുന്നത്. ഇതിന്റെ നറുക്കെടുപ്പ് ഇനിമുതല്‍ നൂറു തവണയായിരിക്കും. ഇതനുസരിച്ച് 45,000 പേര്‍ക്ക് സമ്മാനം ലഭിക്കും. നേരത്തെ 4,500 പേര്‍ക്ക് ലഭിച്ചിരുന്ന നൂറു രൂപയുടെ സമ്മാനങ്ങള്‍ ഇനി 9000 പേര്‍ക്ക് ലഭിക്കും.

9000 പേര്‍ക്ക് ലഭിച്ചിരുന്ന 500 രൂപയുടെ സമ്മാനങ്ങള്‍ ഇനി 11,250 പേര്‍ക്ക് ലഭിക്കും. 4,500 പേര്‍ക്ക് ലഭിച്ചിരുന്ന ആയിരം രൂപയുടെ സമ്മാനങ്ങള്‍ 5,400 പേര്‍ക്ക് ലഭിക്കും. രണ്ടായിരം രൂപയുടെ സമ്മാനങ്ങള്‍ 3150ല്‍ നിന്ന് 3600 ആക്കിയും ഉയര്‍ത്തി.

40 രൂപ ഭാഗ്യക്കുറികളുടെ നൂറു രൂപാ സമ്മാനങ്ങള്‍ പതിനയ്യായിരത്തില്‍നിന്ന് മുപ്പതിനായിരമാക്കി. ഇതിന്റെ 500 രൂപയുടെ സമ്മാനങ്ങള്‍ 7,500ല്‍ നിന്നും 9,000 ആക്കി. ആയിരം രൂപയുടെ സമ്മാനങ്ങള്‍ ആറായിരത്തില്‍നിന്ന് ഒമ്പതിനായിരവും 5000 രൂപയുടെ സമ്മാനങ്ങള്‍ 5100ല്‍ നിന്നും 5400ഉം ആക്കി.

50 രൂപയുടെ ലോട്ടറിയില്‍ നൂറുരൂപ സമ്മാനങ്ങള്‍ മുപ്പതിനായിരം പേര്‍ക്കാണ് നല്‍കുക. നേരത്തെ ഇത് 15,000 പേര്‍ക്കായിരുന്നു. നൂറുരൂപയുടെ സമ്മാനങ്ങള്‍ 4500ല്‍നിന്ന് 9000 ആക്കി. 500 രൂപയുടെ സമ്മാനങ്ങള്‍ ആറായിരത്തില്‍നിന്ന് ഒമ്പതിനായിരവും. ആയിരം രൂപയുടെ സമ്മാനങ്ങള്‍ മൂവായിരത്തില്‍നിന്ന്ആറായിരവുമാക്കിയിട്ടുണ്ട്. അയ്യായിരം രൂപയുടെ സമ്മാനം 4500ല്‍നിന്ന് ആറായിരവുമാക്കി.

20 രൂപയുടെ ലോട്ടറികളില്‍ ഒന്നാംസമ്മാനങ്ങള്‍ക്കും പരിഷ്‌കരണം വരുത്തിയിട്ടുണ്ട്. അക്ഷയ ലോട്ടറിയുടെ 25 ലക്ഷം ഒന്നാംസമ്മാനത്തിനൊപ്പം 25 പവന്‍ തങ്കനാണയങ്ങളും അടുത്തമാസം മുതല്‍ നല്‍കും. 20 രൂപയുടെ മറ്റു ലോട്ടറികളുടെ ഒന്നാംസമ്മാനത്തിലും സമാനമായ പരിഷ്‌കരണമുണ്ട്.

പുതിയ സമ്മാനഘടനയില്‍ നറുക്കെടുപ്പുകളുടെ എണ്ണം ഉയരുമെന്നതിനാല്‍ കൈകൊണ്ട് നറുക്കെടുക്കുന്ന പരമ്പരാഗതരീതി ലോട്ടറിവകുപ്പ് ഉപേക്ഷിക്കുകയാണ്. ഒരേസമയം എത്രതവണ വേണമെങ്കിലും നറുക്കെടുക്കാവുന്ന ഇലക്‌ട്രോണിക് യന്ത്രത്തിലാണ് ഇനി നറുക്കെടുപ്പ്.

നേരത്തെ 20 രൂപ ലോട്ടറിയില്‍ നാലുകോടി രൂപയായിരുന്നു ഒരു നറുക്കെടുപ്പില്‍ സമ്മാനമായി നല്‍കിയിരുന്നതെങ്കില്‍ പുതിയ രീതിയനുസരിച്ച് 4.10 കോടി രൂപയാണ് നല്‍കേണ്ടത്. ഒരു ലോട്ടറിയില്‍ ഒമ്പതുലക്ഷത്തിന്റെ അധികബാധ്യത. 40 രൂപാ ലോട്ടറിയില്‍ നേരത്തേ 4.72 കോടി രൂപയായിരുന്നു സമ്മാനമായി വിതരണം ചെയ്തിരുന്നത്. പുതുക്കിയ സമ്മാനഘടനയനുസരിച്ച് 5.10 കോടി രൂപ നല്‍കണം. 38 ലക്ഷം രൂപയുടെ അധികബാധ്യത. 50 രൂപ ലോട്ടറിയില്‍ നേരത്തേ 4.97 കോടി രൂപയാണ് സമ്മാനമായി നല്‍കിയിരുന്നത്. ഇത് 5.51 കോടി രൂപയായി. ഈ ഇനത്തില്‍ 54 ലക്ഷം രൂപയുടെ അധികബാധ്യതയും വരും.

ഏജന്‍റുമാര്‍ക്ക് വില്പനയിലും വന്‍നേട്ടം ഇതിലൂടെ ഉണ്ടാകും. ഇപ്പോള്‍ത്തന്നെ ലോട്ടറി ടിക്കറ്റ് ആവശ്യത്തിന് ലഭിക്കുന്നില്ല എന്ന പരാതി ഏജന്‍റുമാര്‍ക്കുണ്ട്. പുതിയ രീതി വരുന്നതോടെ ആവശ്യക്കാരുടെ എണ്ണം വന്‍തോതില്‍ ഉയരും. നിലവില്‍ 45 ലക്ഷം ടിക്കറ്റുകള്‍ മാത്രം അച്ചടിക്കാനുള്ള സംവിധാനമേ സര്‍ക്കാരിനുള്ളൂ. ടിക്കറ്റ് കിട്ടാതാവുന്ന അവസ്ഥ വന്നാല്‍ കരിഞ്ചന്ത, അനധികൃത ഇടപാടുകള്‍, സമാന്തരവില്പന എന്നിവ വ്യാപകമാകുമെന്ന ആക്ഷേപവും ലോട്ടറിവകുപ്പില്‍ നിന്നുതന്നെ ഉയര്‍ന്നുകഴിഞ്ഞു.

Friday, June 28, 2013

മോഷണക്കേസിലെ ഉടമസ്ഥനില്ലാത്ത വാഹനം ഇനി പോലീസിന് സ്വന്തം



വടകര: ഏതാനും മാസംമുമ്പ് വടകര പോലീസ് പിടികൂടിയ വാഹനമോഷണക്കേസിലെ ഉടമസ്ഥനെ കണ്ടെത്താന്‍ കഴിയാത്ത സ്‌കോര്‍പിയോ പോലീസിന്റെ ഔദ്യോഗികവാഹനമാക്കാന്‍ അനുമതി.

വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. അപൂര്‍വമാണ് ഈ വിധിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരള പോലീസ് ആക്ടിലെ 56(7)വകുപ്പുപ്രകാരം ഇത്തരത്തിലുള്ള വാഹനങ്ങള്‍ ലേലംചെയ്യുകയോ വകുപ്പുതല ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യാം എന്ന് വ്യവസ്ഥയുണ്ട്. ഇതുപ്രകാരം വകുപ്പുതല ആവശ്യത്തിന് വിട്ടുതരണമെന്നാവശ്യപ്പെട്ട് വടകര എസ്.ഐയാണ് കോടതിയെ സമീപിച്ചത്. അനുകൂലവിധിയായതോടെ ഇത്തരത്തില്‍ വടകരയിലുള്ള നാല് വാഹനങ്ങള്‍ വിട്ടുകിട്ടാന്‍ പോലീസ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. മറ്റു മൂന്ന് വാഹനങ്ങള്‍ വിട്ടുകിട്ടാന്‍ വടകര കോടതിയെയും സമീപിക്കും.

വടകര ക്രൈംഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ വടകരയില്‍ വന്‍ വാഹനമോഷണസംഘത്തെ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് 20 ഓളം ആഡംബരവാഹനങ്ങള്‍ പലയിടങ്ങളില്‍നിന്നായി കണ്ടെത്തിയിരുന്നു. ഇതില്‍ 16 വാഹനങ്ങള്‍ അതിന്റെ ഉടമകളും ഇന്‍ഷുറന്‍സ് കമ്പനികളും കൊണ്ടുപോയി. ബാക്കിയുള്ള വാഹനങ്ങളില്‍ കര്‍ണാടക രജിസ്‌ട്രേഷനുള്ള ഒരു സ്‌കോര്‍പിയോയുടെ ഉടമസ്ഥന്‍ ആരെന്ന് കണ്ടെത്തിയില്ല. ബാംഗ്ലൂര്‍ വസവനഗുഡി സ്വദേശി ചന്ദ്രശേഖരനാണ് ഉടമസ്ഥനെന്ന് രേഖകളില്‍ പറയുന്നു. എന്നാല്‍ ഇങ്ങനെ ഒരാളെ പോലീസിന് കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്നാണ് പോലീസ് കോടതിയെ സമീപിച്ചത്. ഇനി ഒരു സ്‌കോര്‍പിയോയും രണ്ട് ബൊലേറോകളും ഉടമസ്ഥര്‍ എത്താതെ വടകര ഡിവൈ.എസ്.പി ഓഫീസ് വളപ്പില്‍ കിടക്കുന്നുണ്ട്. ഈ വാഹനങ്ങളുടെ ഉടമസ്ഥര്‍ക്ക് വാഹനം മോഷണം പോയതിനെത്തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു. അതിനാല്‍ ഈ കമ്പനികളാണ് വാഹനങ്ങള്‍ ഏറ്റെടുക്കേണ്ടത്. എന്നാല്‍ പലതവണ ഈ കമ്പനികളെ വിവരം അറിയിച്ചിട്ടും ആരും വന്നില്ല. ഇതേത്തുടര്‍ന്നാണ് പോലീസ് കോടതിയെ സമീപിക്കുന്നത്.

ടൈക്കൂണ്‍ തട്ടിപ്പുകേസില്‍ പോലീസ് പിടിച്ച നാലുവാഹനങ്ങള്‍ വിട്ടുകിട്ടാനാണ് കോഴിക്കോട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിനിടയില്‍ ഉടമസ്ഥര്‍ വന്നാല്‍ ഇവര്‍ക്ക് വാഹനം വിട്ടുനല്‍കും. കോടതി പോലീസിന് വിട്ടുകൊടുത്ത വാഹനം പോലീസിന്റേതായി മാറണമെങ്കില്‍ ഇനിയും നടപടിക്രമങ്ങളുണ്ട

മദ്യലഹരിയില്‍ യുവാവ് വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞു;യാത്രക്കാരെ വലിച്ചിറക്കി


കോട്ടയം: മദ്യലഹരിയിലെത്തിയ യുവാവ് അരമണിക്കൂറോളം റോഡിനുനടുവില്‍ പരാക്രമംകാട്ടി. വാഹനങ്ങള്‍ തടഞ്ഞ് ബസ്സുകള്‍ക്ക് നേരെ കല്ലെറിയുകയും ബസ്സില്‍നിന്ന് യാത്രക്കാരെ വലിച്ചിറക്കുകയും ചെയ്തു. ഒടുവില്‍ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കീഴ്‌പ്പെടുത്തി.

ഈരയില്‍കടവ് പുത്തന്‍പറമ്പില്‍ നിര്‍മല്‍കുമാറാണ് (32) നടുറോഡില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. എം.സി. റോഡിലെ തിരക്കേറിയ ചെമ്പരത്തിമൂട് വളവില്‍ മാതൃഭൂമി ഓഫീസിനുമുന്നില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വിലകൂടിയ വെള്ളക്കാറിലെത്തിയ ഇയാള്‍, റോഡരികില്‍ കാര്‍ നിര്‍ത്തി നടുറോഡിലേക്കിറങ്ങി. ആദ്യം ബസ്സുകള്‍ കൈകാണിച്ചുനിര്‍ത്താനും പിന്നീട് വാതില്‍ വലിച്ചുതുറക്കാനും ശ്രമിച്ചു. നിര്‍ത്താതെപോയ ബസ്സുകളില്‍ ആഞ്ഞടിച്ചു. ഇതിനിടെ പല ബസ്സുകള്‍ക്കുംനേരെ കല്ലെറിഞ്ഞു. ഒരു ബസ്സിന്റെ ഫുട്‌ബോര്‍ഡില്‍ നിന്ന യാത്രക്കാരനെ പുറത്തേക്ക് വലിച്ചിറക്കി, യാത്രക്കാരന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഈ ഭാഗത്ത് റോഡാകെ തകര്‍ന്നുകിടക്കുന്നതിനാല്‍ വാഹനങ്ങള്‍ വളരെ പതുക്കെയാണ് കടന്നുപോകുന്നത്. ഇത് ഇയാള്‍ക്ക് സൗകര്യമായി. ചില ഓട്ടോറിക്ഷകളും ഇയാള്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ കൂട്ടംകൂടിയെങ്കിലും കാഴ്ചക്കാരായി നിന്നതേയുള്ളൂ. ഒടുവില്‍ സ്ഥലത്തെത്തിയ പോലീസ്, ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ കുതറി മാറി അലറിവളിച്ചുകൊണ്ട് ബട്ടണുകള്‍ പൊട്ടിച്ച് സ്വന്തം ഉടുപ്പൂരി വലിച്ചെറിഞ്ഞു. ബലം പ്രയോഗിച്ച് പോലീസ് ഇയാളെ വാഹനത്തില്‍ കയറ്റിയെങ്കിലും വാതില്‍ ചവിട്ടിത്തുറന്ന് ഇയാള്‍ പുറത്തിറങ്ങി.

പിന്നീട് ഷാഡോ പോലീസും നാട്ടുകാരും ചേര്‍ന്ന് ആറുമണിയോടെ ഇയാളെ വാഹനത്തില്‍ കയറ്റി ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തെത്തുടര്‍ന്ന് ഏറേനേരം നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടായി.ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. പോലീസുകാരെ ആക്രമിച്ചതും ഗതാഗതം തടഞ്ഞതുമടക്കമുള്ള കുറ്റങ്ങള്‍ക്ക് ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവാവിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്ക

പിസ വിതരണം ചെയ്യാനെത്തിയ യുവാവ് 23കാരിയെ ബലാല്‍സംഗം ചെയ്തു


മുംബൈ: മുംബൈയില്‍ പിസ വിതരണം ചെയ്യാനെത്തിയ 17കാരന്‍ യുവതിയെ ബലാല്‍സംഗം ചെയ്തു. നിലവിളിച്ച് ആളെ വരുത്താതിരിക്കാന്‍ ഇയാള്‍ യുവതിയെ കത്തി ഉപയോഗിച്ച് ആക്രമിച്ചു.  യുവാവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

സമീപത്തെ പിസ സെന്ററിലെ പിസ ഡെലിവറി ബോയിയായയുവാവാണ് ആക്രമണം നടത്തിയത്. പിസ ഓര്‍ഡര്‍ ചെയ്ത യുവതിയുടെ വീട്ടിലെത്തി പിസ നല്‍കി തിരിച്ചുപോയ യുവാവ് സോസ് നല്‍കാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. വാതില്‍ തുറന്ന ഉടന്‍ യുവതിയെ വായ പൊത്തിപ്പിടിച്ച്  അടുക്കളയിലേക്ക് വലിച്ചിഴച്ച് ബലാല്‍സംഗം ചെയ്തു.

പിന്നീട് ഉച്ചത്തില്‍ നിലവിളിച്ച യുവതിയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി. വീണ്ടും നിലവിളിച്ചപ്പോള്‍ കത്തികൊണ്ട് കുത്തിയ ശേഷം ഇയാള്‍ സ്ഥലം വിട്ടു.

നിലവിളി കേട്ട് എത്തിയ അയല്‍ക്കാര്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന യുവതിയെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച യുവതി ഇപ്പോള്‍ അപകട നില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.

തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

സുന്ദരിയായ വിദ്യാര്‍ത്ഥിനിയുടെ പല പോസുകളിലുള്ള ചിത്രങ്ങള്‍; ആള്‍ത്തിരക്കു കാരണം സര്‍വകലാശാല വെബ്സൈറ്റ് തകര്‍ന്നു

ബെയ്ജിങ്: ബിരുദദാന ചടങ്ങിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുന്ദരിയായ വിദ്യാര്‍ത്ഥിനിയുടെ മനോഹര ചിത്രങ്ങള്‍ കാണാന്‍ ആളുകള്‍ ഇരച്ചെത്തിയതിനെ തുടര്‍ന്ന് ചൈനീസ് സര്‍വകലാശാലയുടെ വെബ്സൈറ്റ് തകര്‍ന്നു. ചൈനയിലെ റെന്‍മിന്‍ സര്‍വകലാശാലാ വെബ്സെറ്റാണ് ആരാധകരുടെ ആധിക്യത്തെ തുടര്‍ന്ന് ഡൌണായത്. സര്‍വകലാശാലാ ആര്‍ട്സ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ കാങ് കാങിന്റെ ചിത്രങ്ങളാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. സര്‍വകലാശാലാ കാമ്പസില്‍ പല പോസുകളില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥിനിയാണ് ചിത്രങ്ങളില്‍. പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറുമായ മാവോ ഴാന്‍സെങാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സംഭവം ഓണ്‍ലൈന്‍ സൈറ്റുകളില്‍ വാര്‍ത്തയായോടെ ലക്ഷക്കണക്കിനാളുകളാണ് ഒരേ സമയം ചിത്രങ്ങള്‍ കാണാനെത്തിയത്. ഇതോടെയാണ് സര്‍വകലാശാലാ വെബ്സൈറ്റ് തകര്‍ന്നത്. വെബ്സൈറ്റ് തുറക്കാന്‍ ശ്രമിച്ചാല്‍ ഇന്റേണല്‍ എറര്‍, സെര്‍വര്‍ കണക്ഷന്‍ ടെര്‍മിനേറ്റഡ് എന്ന വാചകങ്ങളാണ് കാണുക.


സംഭവം വാര്‍ത്തയായതോടെ സര്‍വകലാശാലയ്ക്ക് അനുകൂലമായും എതിരായും സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ വന്‍ ചര്‍ച്ചയാണ് നടക്കുന്നത്. പ്രശസ്തിക്കു വേണ്ടി വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ ദുരുപയോഗിച്ചെന്നാണ് വിമര്‍ശനം. സാമ്പ്രദായിക രീതികളില്‍നിന്ന് മാറി പുതിയ തരം പദ്ധതികള്‍ ആവിഷ്കരിക്കുന്നത് ഉന്നത വിദ്യാഭ്യആസ മേഖലയ്ക്ക് ഗുണകരമാണെന്നാണ് അനുകൂലമായ പ്രതികരണം.
എന്തായാലും ഒറ്റ ദിവസം കൊണ്ട് താരമായ അവസ്ഥയിലാണ് വിദ്യാര്‍ത്ഥിനിയായ കാങ്.





































തീവണ്ടി ടിക്കറ്റ്: മുഴുവന്‍ റീഫണ്ടും ലഭിക്കാന്‍ 48 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കണം

തീവണ്ടി ടിക്കറ്റ് റദ്ദാക്കുമ്പോള്‍ റീഫണ്ട് തുക ലഭിക്കുന്നതിനുള്ള പുതിയ ചട്ടങ്ങള്‍ ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വരും. അവസാനനിമിഷം ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് ഇനി കൂടുതല്‍ തുക നഷ്ടമാവും. കാര്യങ്ങള്‍ ലളിതമാക്കാനും ക്രമക്കേടുകള്‍ തടയാനുമാണ് പുതിയ നടപടിയെന്നാണ് റെയില്‍വേയുടെ വാദം. റിസര്‍വേഷന്‍ ടിക്കറ്റുകളുടെ കാര്യത്തില്‍ റദ്ദാക്കല്‍ ചാര്‍ജ് കിഴിച്ചുള്ള തുക ലഭിക്കാന്‍ ഇനിമുതല്‍ തീവണ്ടി പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കണം. നിലവില്‍ ഇത് 24 മണിക്കൂറാണ്. തീവണ്ടി പുറപ്പെടുന്നതിന് 48 മണിക്കൂറിനും ആറുമണിക്കൂറിനുമിടയില്‍ റദ്ദാക്കിയാല്‍ യാത്രക്കൂലിയുടെ 25 ശതമാനം റദ്ദാക്കല്‍ ചാര്‍ജായി ഈടാക്കി ബാക്കി തുക ലഭിക്കും. നിലവില്‍ 24 മണിക്കൂറിനും നാല് മണിക്കൂറിനുമിടയില്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ മതിയായിരുന്നു.

തീവണ്ടി പുറപ്പെടുന്നതിന് ആറുമണിക്കൂറിനുള്ളിലോ യഥാര്‍ഥത്തില്‍ വണ്ടി പുറപ്പെട്ട് രണ്ട് മണിക്കൂറിനുള്ളിലോ ടിക്കറ്റ് റദ്ദാക്കിയാല്‍ യാത്രക്കൂലിയുടെ അമ്പത് ശതമാനം റദ്ദാക്കല്‍ ചാര്‍ജായി ഈടാക്കും. തീവണ്ടി പുറപ്പെട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ടിക്കറ്റ് റദ്ദാക്കിയാല്‍ റീഫണ്ട് ലഭിക്കില്ല. 48 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഓരോ യാത്രക്കാരന്റെയും പക്കല്‍നിന്ന് റദ്ദാക്കല്‍ ചാര്‍ജായി എ.സി. ഫസ്റ്റ് ക്ലാസിലും എക്‌സിക്യൂട്ടീവ് ക്ലാസിലും 120 രൂപയും ഫസ്റ്റ് ക്ലാസിലും എ.സി. ടു ടയറിലും നൂറുരൂപയും എ.സി. ത്രീ ടയര്‍, ത്രീ ടയര്‍ ഇക്കോണമി, ചെയര്‍ കാര്‍ എന്നിവയില്‍ 90 രൂപയും സ്ലീപ്പര്‍ ക്ലാസില്‍ 60 രൂപയും സെക്കന്‍ഡ് ക്ലാസില്‍ 30 രൂപയും ഈടാക്കും.

വെയ്റ്റിങ് ലിസ്റ്റ്, ആര്‍.എ.സി. ടിക്കറ്റുകള്‍ തീവണ്ടി പുറപ്പെട്ട് മൂന്നുമണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ക്ലറിക്കല്‍ ചാര്‍ജ് കിഴിച്ചുള്ള തുക റീഫണ്ട് ലഭിക്കും. മൂന്നുമണിക്കൂറിന് ശേഷം റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് റീഫണ്ട് ലഭിക്കില്ല. രാത്രി ഒമ്പതിനും രാവിലെ ആറിനുമിടയില്‍ യാത്ര പുറപ്പെടേണ്ട സ്റ്റേഷനില്‍ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ രാവിലെ കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി രണ്ടുമണിക്കൂറിനുള്ളില്‍ ടിക്കറ്റ് റദ്ദാക്കാം.

ഇ-ടിക്കറ്റുകളുടെ റീഫണ്ട് വ്യവസ്ഥകളിലും ഈ മാറ്റമുണ്ട്. നിലവില്‍ 45 ശതമാനം ടിക്കറ്റുകള്‍ ഓണ്‍ലൈനായി റിസര്‍വ് ചെയ്യുന്നതായാണ് കണക്ക്. ഇ-ടിക്കറ്റുകള്‍ ഓണ്‍ലൈനായി റിസര്‍വ് ചെയ്യുകയും റദ്ദാക്കുകയുമാവാം. റീഫണ്ട് തുക റദ്ദാക്കല്‍ ചാര്‍ജ് ഈടാക്കിയശേഷം ഇടപാടുകാരന്റെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും. ഉറപ്പായതും ആര്‍.എ.സി.യിലുള്ളതുമായ ടിക്കറ്റുകളുടെ കാര്യത്തില്‍ റിസര്‍വേഷന് ചാര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ റീഫണ്ടിനായി ഓണ്‍ലൈന്‍ ടി.ഡി.ആര്‍. സമര്‍പ്പിക്കണം. ഉറപ്പായ ടിക്കറ്റിന്റെ കാര്യത്തില്‍ തീവണ്ടി പുറപ്പെട്ട് രണ്ട് മണിക്കൂറിനുള്ളിലും ആര്‍.എ.സി.യുടെ കാര്യത്തില്‍ മൂന്ന് മണിക്കൂറിനുള്ളിലും ഓണ്‍ലൈന്‍ ടി.ഡി.ആര്‍. നല്കിയില്ലെങ്കില്‍ റീഫണ്ട് നഷ്ടമാവും.

ഉറപ്പായ തത്കാല്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ റീഫണ്ട് ലഭിക്കില്ല. വെയ്റ്റിങ് ലിസ്റ്റിലുള്ളതാണെങ്കില്‍ സാധാരണ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടേതുപോലുള്ള റീഫണ്ട് ലഭിക്കും. റിസര്‍വേഷനില്ലാത്ത സാധാരണ ടിക്കറ്റുകളുടെ കാര്യത്തില്‍ ടിക്കറ്റെടുത്ത് മൂന്ന് മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ക്ലറിക്കല്‍ ചാര്‍ജ് കിഴിച്ചുള്ള റീഫണ്ട് ലഭിക്കും. മുന്‍കൂട്ടിയെടുക്കുന്ന ടിക്കറ്റുകളുടെ കാര്യത്തില്‍ യാത്രാദിവസത്തിന്റെ തലേന്ന് രാത്രി 12 മണിവരെ റദ്ദാക്കാം. തീവണ്ടി മൂന്നുമണിക്കൂറില്‍ കൂടുതല്‍ വൈകി ഓടുന്ന സാഹചര്യത്തില്‍ യാത്രചെയ്യാനാകാതെ വന്നാല്‍ റദ്ദാക്കല്‍ ചാര്‍ജ് ഈടാക്കാതെ മുഴുവന്‍ തുകയും തിരികെനല്കും. വണ്ടി യഥാര്‍ഥത്തില്‍ പുറപ്പെടുന്നതിന് മുമ്പ് ടിക്കറ്റ് റദ്ദാക്കണമെന്നുമാത്രം.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന് കാന്തപുരം

പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍. സദാചാരം നിലനിര്‍ത്തുന്നതിനും പെണ്‍കുട്ടികള്‍ മറ്റുവഴികള്‍ചിന്തിക്കാതിരിക്കുന്നതിനും ഇത് നല്ലതാണ്. 16 വയസ്സിനുശേഷം നടത്തുന്ന വിവാഹങ്ങള്‍ ശൈശവ വിവാഹമായി കണക്കാക്കാന്‍ കഴിയില്ലെന്നും മറ്റു മതങ്ങള്‍ക്കും ഈ നിലപാട് സ്വീകരിക്കാമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മുസ്‌ലിം സമുദായത്തിലെ ശൈശവ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ച് തദ്ദേശഭരണവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം.

Wednesday, June 26, 2013

മോഹന്‍ലാലിനെ അവഹേളിക്കുന്ന ഫേസ്ബുക്ക് പേജ് വിവാദമാകുന്നു.

പുതിയ സൗഹൃദങ്ങള്‍ കണ്ടത്തല്‍, നിലവിലുള്ളവയുടെ നിലനിര്‍ത്തല്‍, കൂട്ടായ്‌മയ്‌കള്‍ സൃഷ്‌ടിക്കല്‍, അഭിപ്രായയങ്ങള്‍ പ്രകടിപ്പിക്കല്‍, കലാപരമോ-സാഹിത്യപരമോ ആയ സൃഷ്ടികള്‍ പങ്കുവയ്ക്കല്‍ എന്നിവയൊക്കെയാണ് ഫേസ്ബുക്ക്‌ കൊണ്ടുള്ള സാധാരണ ഉപയോഗങ്ങള്‍ . എങ്കിലും പല ബിസിനസ് സ്ഥാപനങ്ങളും, ബ്രാന്‍ഡുകളും തങ്ങളുടെ ഉത്‌പന്നങ്ങളുടെ പ്രചാരണത്തിനും ഫേസ്ബുക്ക്‌ പോലെയുള്ള മാധ്യമങ്ങള്‍ ഉപയോഗിക്കാറുണ്ട്. സമീപകാലത്ത് സിനിമകളുടെ പ്രചാരണത്തിനും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. വേണ്ടത്ര പ്രചാരണ ലഭിക്കാതെ ബോക്സ് ഓഫീസില്‍ ആദ്യദിനങ്ങളില്‍ വേണ്ടത്ര പ്രേക്ഷക പരിഗണന ലഭിക്കാതെ പോയ പല നല്ല ചിത്രങ്ങള്‍ക്കും നവമാധ്യങ്ങള്‍ പുനജനിയായി മാറിയിട്ടുമുണ്ട്.

ആദ്യകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭൂരിപക്ഷം സെലിബ്രിറ്റികളും നവമാധ്യമങ്ങളില്‍ സജീവവുമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും താരങ്ങളുടെ ഫാന്‍സ്‌ തമ്മിലുള്ള തമ്മിലടിയും കുടിപ്പകയും പലപ്പോഴും നല്ല ചിത്രങ്ങളെ മോശമായി ചിത്രീകരിക്കുന്നതിനും, താരങ്ങളെ വ്യക്തിഹത്യ ചെയ്യുന്നതിനുള്ള വേദിയുമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ചിലപ്പോഴെങ്കിലും മാറാറുണ്ട്.


താരങ്ങളെ അവഹേളിച്ചും, തേജോവധം ചെയ്തുകൊണ്ടുള്ള പേജുകള്‍ ഫേസ്ബുക്കില്‍ അത്ര പുതുമയല്ലെങ്കിലും, മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കുന്ന "Proud To Be A Lalappan HateR" എന്ന പേരിലുള്ള പേജ് സഭ്യതയുടെ സകലസീമകളും ലംഘിക്കുന്നതാണ്. 5000 ത്തോളം ലൈക്കുകളുള്ള പേജില് മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ വളരെ മോശമായി രീതിയില്‍ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയില്‍ മോര്‍ഫ്‌ ചെയ്ത് ചേര്‍ത്തിരിക്കുയാണ് ‍. ചിത്രങ്ങള്‍ക്കൊപ്പം അശ്ലീലപ്രയോഗങ്ങള്‍ നിറഞ്ഞ അടിക്കുറിപ്പുകളും ചേര്‍ത്തിരിക്കുന്നു...

ആ പേജ് ഒന്ന് കണ്ടുനോക്കൂ..... അതേസമയം മമ്മൂട്ടിയുടെ പേരിലും ഇത്തരത്തില്‍ പേജുകള്‍ പ്രചരിക്കുന്നുണ്ട്. We Hate Mammootty എന്ന പേജ് അത്തരത്തിലുള്ള ഒന്നാണ്...


ആ പേജ് ഒന്ന് കണ്ടുനോക്കൂ.....
https://www.facebook.com/wehatezmammootty

കൂട്ടബലാല്‍സംഗം: പത്തുവയസ്സുകാരി മരിച്ചു; 14 തികയാത്ത നാലുപേര്‍ അറസ്റ്റില്‍


മുംബൈ: നവി മുംബൈയില്‍ കൂട്ടബലാല്‍സംഗത്തിനു വിധേയയായ പത്തുവയസ്സുകാരി മരിച്ചു. സംഭവത്തില്‍ പ്രതികളായ നാലു കൌമാരപ്രായക്കാര്‍ അറസ്റ്റിലായി. പതിനാലു വയസില്‍ താഴെയുള്ളവരാണ് അറസ്റ്റിലായത്.
നവി മുംബൈയിലെ ഹനുമാന്‍ നഗറിലുള്ള പത്തു വയസ്സുകാരിയാണ് പ്രായപൂര്‍ത്തിയാവാത്ത കൌമാരക്കാരാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടത്. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ പത്തു ദിവസമായി ആശുപത്രിയില്‍ കഴിഞ്ഞ പെണ്‍കുട്ടി ഇന്നലെയാണ് മരിച്ചത്.
വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി മൂന്ന് കൌമാരക്കാര്‍ കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അവശയായ കുട്ടി വീട്ടിലെത്തി മാതാപിതാക്കള വിവരം അറിയിച്ചു. കടുത്ത പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
നേരത്തെ മറ്റൊരു ക,മാരക്കാരനും കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടിയുടെ കൂട്ടുകാരി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് ശരിയെന്ന് തെളിയുകയും 13 വയസ്സുള്ള വിദ്യാര്‍തഥി അറസ്റ്റിലാവുകയുമായിരുന്നു.

കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനെ പാസ്പോര്‍ട്ട് ഓഫിസറാക്കിയതു മനുഷ്യക്കടത്തിന് : വിഎസ്


തിരുവനന്തപുരം : മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ബാസ് സേഠിന്റെ മരണത്തെക്കുറിച്ചു സമഗ്ര അന്വേഷണം നടക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനനെ മലപ്പുറത്തെ പാസ്പോര്‍ട്ട് ഓഫിസറായി നിയമിച്ചതു മനുഷ്യക്കടത്തിനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം ആരോപിച്ചു.

ആയുധ ഇടപാടു കേസില്‍ അബ്ബാസ് സേഠിനെ കസ്റ്റഡിയിലെടുക്കുമെന്ന സ്ഥിതിയുണ്ടായപ്പോഴാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ഇതു ദുരൂഹതയുണര്‍ത്തുന്നതാണ്. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനെ മലപ്പുറം പാസ്പോര്‍ട്ട് ഓഫിസറായി നിയമിച്ചതു മനുഷ്യക്കടത്തിനു വഴിയൊരുക്കുന്നതിനായാണെന്നും വി.എസ്. ആരോപിച്ചു. ചട്ടങ്ങള്‍ ലംഘിച്ചാണു നിയമനം നടത്തിയിരിക്കുന്നത്. ഇ. അഹമ്മദ് ഇതു  സംബന്ധിച്ചു മറുപടി നല്‍കണം.

പതിനാറും ഇരുപതും വയസുള്ള പെണ്‍കുട്ടികളെ 30 വയസുകാണിച്ചു വിദേശത്തേക്കു കടത്തുകയാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ചു സിബിഐ അന്വേഷണം നടന്നുണ്ട്. രാജ്യത്തെ ഏറ്റവും പ്രധാന തിരിച്ചറിയല്‍ രേഖയായ പാസ്പോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്താന്‍ രണ്ടു പാസ്പോര്‍ട്ട് ഓഫിസുകള്‍ക്ക് അധികാരം നല്‍കിയത് ആരാണ്. ലീഗ് സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുകയാണെന്നും വി.എസ്. ആരോപിച്ചു.

തെറ്റയില്‍ രണ്ടു മൂന്നു ദിവസത്തിനകം രാജിവയ്ക്കുമെന്നു പ്രതീക്ഷ : വി.എസ്.


തിരുവനന്തപുരം : സ്ത്രീ പീഡനക്കേസില്‍ ആരോപണ വിധേയനായ ജോസ് തെറ്റയില്‍ എംഎല്‍എ രാജിവയ്ക്കണോ എന്ന കാര്യത്തില്‍ അദ്ദേഹംതന്നെ ശരിയായ നിലപാടെടുക്കട്ടെയെന്നും രണ്ടോ മൂന്നോ ദിവസത്തിനകം അദ്ദേഹം രാജിവയ്ക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സ്ത്രീകളോടു കാണിക്കുന്ന കൊള്ളരുതായ്മ കേരളത്തിലെ ജനങ്ങള്‍ സമ്മതിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തെറ്റയില്‍ രണ്ടോ മൂന്നോ ദിവസം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണു തന്റെ പ്രതീക്ഷ. തെറ്റയില്‍ ശരിയായ നിലപാടെടുക്കുമെന്ന പ്രതീക്ഷയാണു താന്‍ പുലര്‍ത്തുന്നത്. തെറ്റയില്‍ രാജിവയ്ക്കേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനമെടുത്തിട്ടില്ല. എല്‍ഡിഎഫില്‍ പാര്‍ട്ടികള്‍ക്കു സ്വന്തമായി തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വി.എസ്. പറഞ്ഞു.

സോളാര്‍ വിവാദവുമായി ബന്ധപ്പെട്ടു സലിം രാജനെതിരേയുണ്ടായ നടപടി എല്‍ഡിഎഫ് പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരേ താന്‍ സദാചാര ആക്ഷേപം നടത്തിയിട്ടില്ല. സലിംരാജനെതിരായ ആക്ഷേപം തുറന്നുകാട്ടുകമാത്രമാണു ചെയ്തത്. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിന് നിയമസഭയില്‍ ഒരു വിഷയം ഉന്നയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സാധാരണക്കാരന് ഇത്തരം പ്രതികള്‍ക്കെതിരേ എങ്ങനെ മൊഴി നല്‍കാന്‍ കഴിയും - വി.എസ്. ചോദിച്ചു.

മുഖ്യന്ത്രിയുടെ ദില്ലിയിലെ സഹായിയുടെ സാമ്പത്തിക സ്രോതസുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നു വി.എസ്. ആവശ്യപ്പെട്ടു.

ഉത്തരാഖണ്ഡ് കോപ്റ്റര്‍ അപകടം : മരിച്ചവരില്‍ മലയാളി പൈലറ്റും

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ നാവികസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു മരിച്ചവരില്‍ മലയാളി പൈലറ്റും. ഫ്ളൈറ്റ് ലെഫ്റ്റനന്റ് കെ. പ്രവീണാണു മരിച്ച മലയാളി. ഇദ്ദേഹമടക്കം ഫ്ലൈറ്റിലുണ്ടായിരുന്ന 20 പേരും അപകടത്തില്‍ മരിച്ചു. ഇന്നലെ വൈകിട്ടാണു വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നത്.

ഹെലികോപ്റ്ററില്‍ അഞ്ച് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്ത നിവാരണ സേനയിലെ ഒമ്പതു പേര്‍, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ ആറു പേര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. അപകടകാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മോശം കാലാവസ്ഥയാണു കാരണമായതെന്നു പ്രാഥമിക നിഗമനം. ഹെലികോപ്റ്ററിന്റെ കോക്പിറ്റില്‍നിന്നുള്ള വോയ്സ് റെക്കോര്‍ഡര്‍ കണ്ടെടുത്തു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

സ്വര്‍ണ വില ഇരുപതിനായിരത്തിനു താഴെ


കൊച്ചി : സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. ഇരുപതിനായിരത്തിനു താഴെയായി ഒരു പവന്‍ സ്വര്‍ണത്തിനു വില. ഇന്ന് 440 രൂപ കുറഞ്ഞ് 19,680 രൂപയായി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 2,460 രൂപയായി.

കഴിഞ്ഞ 20ന് 20,920 രൂപയിലെത്തിയ സ്വര്‍ണ വില തുടര്‍ച്ചയായ ഇടിവുകള്‍ക്കുശേഷമാണ് ഇരുപതിനായിരത്തിനു താഴെയെത്തുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറയുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഭലിക്കുന്നത്.

Tuesday, June 25, 2013

A ആകാംക്ഷക്ക് വിരാമമായി, നേക്കഡ് ആന്റ് എഫ്രൈഡ് റിയാലിറ്റി ഷോ ഇന്ന് മുതല്‍

ഫാസ്റ്റ് ഫുഡും ആധുനിക സൗകര്യങ്ങളോടെയും അമേരിക്കന്‍ നഗരത്തില്‍ ജീവിച്ച പന്ത്രണ്ടുപേരെ കോസ്റ്ററിക്കയിലെയോ, താന്‍സാനിയയിലെയോ കൊടുംവനത്തില്‍ കൊണ്ടുചെന്നാക്കിയാല്‍ എന്തായിരിക്കും സ്ഥിതി?. അതും ഭക്ഷണവും വെള്ളവും മാത്രമല്ല ദേഹത്ത് ഒരു കഷ്ണം തുണിപോലുമില്ലാതെ.

ഇതാണ് ഇന്ന് മുതല്‍ (ജൂണ്‍ 23) ഡിസ്‌കവറി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോകളിലെ ഏറ്റവും പുതിയ പതിപ്പായ നേക്കഡ് ആന്റ് എഫ്രൈഡ് എന്ന പരിപാടിയുടെ ആകെ തുക. തെരഞ്ഞെടുത്ത ആറ് ആണുങ്ങളും ആറ് സ്ത്രീകളുമടങ്ങിയ പന്ത്രണ്ടുപേരെയാണ് ഓരോ ജോഡികളായി 21 ദിവസം വന്യമൃഗങ്ങള്‍ മാത്രമുള്ള കാട്ടില്‍ വിഹരിക്കാന്‍ തുറന്നുവിടുന്നത്. 21 ദിവസത്തെ ഇവരുടെ ഓരോ ചുവടുകളും വിവിധഭാഗങ്ങളില്‍വെച്ചിട്ടുള്ള ഓട്ടോമാറ്റിക്ക് ക്യാമറകള്‍ ഒപ്പിയെടുക്കും. ഇങ്ങനെ അര്‍ഹതയുള്ളവര്‍ അതിജീവിക്കുമെന്ന ആപ്തവാക്യമാണ് ഷോയില്‍ പങ്കെടുക്കുന്നവര്‍ക്ക് മുന്നില്‍ ചാനല്‍ മുന്നോട്ടുവെക്കുന്നത്.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കാട്ടില്‍ നിവസിച്ചിരുന്ന ആദിമവാസികളുടെ സ്വഭാവത്തില്‍ നിന്ന് സമാന അവസ്ഥയില്‍ എത്തിയാല്‍ ഇന്നത്തെ മോഡേണ്‍ മനുഷ്യന്‍ എങ്ങനെ പ്രതികരിക്കുമെന്നതാണ് ലോകമെമ്പാടുമുള്ള നിരീക്ഷകര്‍ ഈ ഷോയിലൂടെ അറിയുവാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ആകാംക്ഷയോടെ ഈ ഷോയുടെ പ്രദര്‍ശനത്തിനായി കാത്തിരിക്കുകയാണവര്‍. പുതുമക്ക് വേണ്ടി ഏതറ്റംവരെയും പോകുവാന്‍ തയ്യാറുള്ള റിയാലിറ്റിഷോകളില്‍ നിന്ന് ഈ ഷോയെ വ്യത്യസ്തമാക്കുന്നത് ഈ ഘടകമാണെന്നും പ്രൊഡ്യൂസര്‍ സ്റ്റീവ് റാങ്കിംഗ് പറയുന്നു. കോസ്റ്ററിക്ക, താന്‍സാനിയ എന്നിവിടങ്ങളെ കൂടാതെ മാലിദ്വീപ്, പനാമ, ബോറീനോ,ലൂസിയാനോ എന്നിവിടങ്ങളിലെ കാടുകളിലാണ് മത്സരാര്‍ഥികളെ കൊണ്ടുചെന്നാക്കിയത്. മരവുരി അടക്കമുള്ളവ ഉപയോഗിച്ചുകൊണ്ടുള്ള ഷോയിലെ അംഗങ്ങളുടെ ട്രെയിലര്‍ ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്

ധനുഷിന്റെ കുടുംബ ജീവിതവും തകര്‍ച്ചയിലേക്ക്


ധനുഷിന്റെ കുടുംബ ജീവിതവും തകര്‍ച്ചയിലേക്ക്
ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ ധനുഷിനെക്കുറിച്ചു മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുന്നു. ഇദ്ദേഹത്തിന്റെ കുടുംബ ജീവിതം തകര്‍ച്ചയിലേക്കാണു റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമാണു ഇന്നു ധനുഷ് നടത്തിയ പ്രസ്താവന. താന്‍ കുടുംബ ജീവിതത്തില്‍ നല്ലൊരു വ്യക്തിയല്ലെന്നും നല്ലൊരു ഭര്‍ത്താവല്ലെന്നും വ്യക്തമാക്കി. ഭാര്യയുടെ താത്പര്യങ്ങള്‍ താന്‍ നോക്കാറില്ല. സിനിമയും കുടുംബവും രണ്ടാണ്. പ്രണയ സിനിമകളില്‍ താന്‍ അഭിനയിച്ചു ബോക്‌സ് ഓഫിസ് നേട്ടങ്ങള്‍ സ്വന്തമാക്കിയെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ അമ്പേ പരാജയപ്പെട്ടു. തന്റെ ജീവിതത്തോട് ഭാര്യ ഒത്തു പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെഗാസ്റ്റാര്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യയാണു ധനുഷിന്റെ ഭാര്യ.

മഞ്ജു വാര്യരെ കല്യാണ്‍ ജ്യുവലേഴ്സ് ഒഴിവാക്കി?


മഞ്ജു വാര്യരെ കല്യാണ്‍ ജ്യുവലേഴ്സ് ബ്രാന്‍ഡ് അംബാസഡറാക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മഞ്ജുവിനെ അംബാസഡറാക്കുന്നതിനെ ദിലീപ് ശക്തമായി എതിര്‍ത്തതോടെയാണ് മഞ്ജുവിനെ ബ്രാന്‍ഡ് അംബാസഡറാക്കാനുള്ള നീക്കം പാളിയതെന്നാണ് അറിയുന്നത്. എന്നാല്‍ ബ്രാന്‍ഡ് അംബാസഡറാവുന്നില്ലെങ്കിലും കല്യാണിന്‍റെ പുതിയ പരസ്യത്തില്‍ അമിതാഭ് ബച്ചനൊപ്പം മഞ്ജു വാര്യരും അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപ് കല്യാണ്‍ ജ്യുവലേഴ്സിന്‍റെ ബ്രാന്‍ഡ് അംബാസഡറായി തുടരുമെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം. തന്നെ ഉള്‍പ്പെടുത്തിയ ഹോള്‍ഡിംഗുകളും മറ്റ് പരസ്യങ്ങളും ഒരാഴ്ചയ്ക്കകം നീക്കണമെന്ന് കല്യാണ്‍ ജ്യുവലേഴ്സിന് ദിലീപ് കത്തയച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു കത്ത് ദിലീപ് അയച്ചിട്ടേയില്ലെന്നാണ് കല്യാണില്‍ നിന്ന് ലഭിക്കുന്ന വിവരം.

യഥാര്‍ത്ഥത്തില്‍, തങ്ങളുടെ പുതിയ പരസ്യത്തേക്കുറിച്ച് ആലോചിച്ചപ്പോള്‍ കല്യാണ്‍ ജ്യുവലേഴ്സ് അധികൃതര്‍ ദിലീപിനെയും മഞ്ജു വാര്യരെയും വച്ച് പരസ്യം ചെയ്യാനാണ് ആലോചിച്ചത്. എന്നാല്‍ മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ ദിലീപ് തയ്യാറാകാതിരുന്നതിനാല്‍ ആ പരസ്യചിത്രം നടന്നില്ല എന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അതിന് ശേഷമാണ് മഞ്ജു വാര്യരെ അമിതാഭ് ബച്ചന്‍റെ മകളായി അവതരിപ്പിക്കുന്ന പുതിയ പരസ്യത്തേക്കുറിച്ച് ആലോചന വന്നത്. ഈ ഓണക്കാലം മുതല്‍ ബിഗ്ബിയും മഞ്ജുവും ഒന്നിക്കുന്ന പരസ്യം ചാനലുകളില്‍ പ്രത്യക്ഷപ്പെടും.

ചിത്രത്തിന് കടപ്പാട് - മഞ്ജുവാര്യര്‍ ഡോട്ട് കോം

വലിയ സൂമുമായി സോണിയുടെ ചെറിയ ക്യാമറ




വിനോദയാത്രയ്ക്കും കല്യാണങ്ങള്‍ക്കുമൊക്കെ പോകുമ്പോള്‍ ആളുകള്‍ കൊണ്ടുനടക്കുന്ന സോപ്പുപെട്ടി പോലെയുള്ള ക്യാമറ കണ്ടിട്ടില്ലേ? വമ്പന്‍ ലെന്‍സുകളോ ഫോക്കസിങ് സംവിധാനങ്ങളോ ഇല്ലാത്ത ഇത്തരം ഓട്ടോഫോക്കസ് ക്യാമറകളെയാണ് 'പോയന്റ് ആന്‍ഡ് ഷൂട്ട്' ക്യാമറകളെന്ന് വിളിക്കുന്നത്. സ്മാര്‍ട്‌ഫോണുകളുടെ വേലിയേറ്റത്തില്‍ ആദ്യം മുങ്ങിപ്പോകുക പോയന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളായിരിക്കും എന്ന് ടെക് പണ്ഡിതര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രവചിച്ചതാണ്. മൊബൈല്‍ ഫോണുകളിലെല്ലാം ക്യാമറ വന്നതോടെ ഒറിജിനല്‍ ക്യാമറ വാങ്ങാന്‍ ആള് കുറഞ്ഞുവെന്നത് സത്യം തന്നെ. പ്രൊഫഷനല്‍ ക്യാമറകളെ കിടപിടിക്കുന്ന സംവിധാനങ്ങളോടെയാണ് ഐഫോണ്‍ അഞ്ചും ലൂമിയ 920 യുമൊക്കെ വിപണിയിലെത്തിയിരിക്കുന്നത്.

സ്മാര്‍ട്‌ഫോണുകള്‍ ഓട്ടോഫോക്കസ് ക്യാമറകളെ വിഴുങ്ങുമോയെന്ന ചര്‍ച്ച പൊടിപൊടിക്കുന്നതിനിടയില്‍ പുതിയൊരു ക്യാമറയുമായി രംഗത്ത് വന്നിരിക്കുകയാണ് സോണി. കമ്പനി അവതരിപ്പിച്ച സൈബര്‍ഷോട്ട് ഡിഎസ്‌സി.- ഡബ്ല്യൂ എക്‌സ് 300 ( Cyber-shot DSC-WX300 ) ഇതുവരെ ഇറങ്ങിയവയില്‍ വച്ച് ഏറ്റവും ചെറിയ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറയാണ്.

കാഴ്ചയില്‍ ചെറുതാണെങ്കിലും 20 എക്‌സ് സൂമോടുകൂടിയാണ് ഇതിന്റെ വരവ്. കൈവെള്ളയിലൊതുങ്ങുന്ന തരത്തിലുള്ള മൂന്നിഞ്ച് എല്‍സിഡി സ്‌ക്രീനാണിതിലുള്ളത്. ടച്ച്‌സ്‌ക്രീനല്ലാത്തതിനാല്‍ സ്‌ക്രീനിന്റെ വലതുവശത്ത് കണ്‍ട്രോള്‍ ബട്ടനുകള്‍ സ്ഥാപിച്ചിരിക്കുന്നു. കണ്‍ട്രോള്‍ ബട്ടനുകളുടെ താഴെ മെമ്മറി കാര്‍ഡ് സ്‌ലോട്ടും എച്ച്.ഡി.എം.ഐ. പോര്‍ട്ടും സ്ഥാപിച്ചിരിക്കുന്നു. അതേഭാഗത്ത് തന്നെ ഡാറ്റ ട്രാന്‍സ്ഫറിങിനായി മള്‍ട്ടിഫങ്ഷന്‍ മൈക്രോ-യു.എസ്.ബി. പോര്‍ട്ടുമുണ്ട്. ക്യാമറയുടെ മുന്‍വശത്താണ് ബില്‍ട്ട് ഇന്‍ ഫ്ലാഷും മൈക്രോഫോണുമുള്ളത്.


എല്ലാ പോയന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളെയും പോലെ ഇതില്‍ മാന്വല്‍ കണ്‍ട്രോള്‍ സംവിധാനമില്ല. എട്ട് പ്രീസെറ്റ് മോഡുകള്‍ കൊണ്ടുവേണം ചിത്രങ്ങളെടുക്കാന്‍. സീന്‍ മോഡ്, ബാക്ക്ഗ്രൗണ്ട് ഡീഫോക്കസ് മോഡ്, മൂവി ഷൂട്ടിങ് മോഡ്, ത്രിഡി മോഡ് എന്നിങ്ങനെ പോകുന്നു പ്രീ-സെറ്റ് മോഡുകള്‍. മികച്ച രീതിയിലുള്ള പനോരമ ചിത്രങ്ങളെടുക്കാന്‍ പനോരമ മോഡും ഉണ്ട്.

ബില്‍ട്ട് ഇന്‍ വൈഫൈ സംവിധാനത്തോടെയാണ് സൈബര്‍ഷോട്ട് ഡബ്ല്യുഎക്‌സ് 300 ന്റെ വരവ്. ക്യാമറയെ ടാബ്‌ലറ്റുമായോ സ്മാര്‍ട്‌ഫോണുമായോ കണക്ട് ചെയ്യാന്‍ ഇത് സഹായിക്കുന്നു. സ്മാര്‍ട്‌ഫോണിലെ ഡിസ്‌പ്ലേ ക്യാമറയുടെ വ്യൂഫൈന്‍ഡറാക്കി മാറ്റി ചിത്രങ്ങളെടുക്കാമെന്നതാണ് ഇതുകൊണ്ടുളള പ്രധാനനേട്ടം. സ്വന്തം ഫോട്ടോയെടുക്കണമെങ്കില്‍ ക്യാമറ ഒരിടത്ത് സ്ഥാപിച്ച് മുന്നില്‍ പോയി നിന്ന് കൈയിലുളള സ്മാര്‍ട്‌ഫോണില്‍ ക്ലിക്കിയാല്‍ മതിയെന്നര്‍ഥം. ക്യാമറയിലെടുത്ത ചിത്രങ്ങള്‍ ഞൊടിയിടിയില്‍ കമ്പ്യൂട്ടറിലേക്കോ ടാബ്‌ലറ്റിലേക്കോ മാറ്റാനും വൈഫൈ ഉപകരിക്കും.

സോണിയുടെ തന്നെ എക്‌സ്‌മോര്‍ 18.2 മെഗാപിക്‌സല്‍ സിമോസ് സെന്‍സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫുള്‍ ഹൈഡെഫനിഷന്‍ വീഡിയോ ചിത്രീകരിക്കാന്‍ ശേഷിയുളള വീഡിയോ മോഡും ക്യാമറയിലുണ്ട്.


ക്യാമറയുടെ ആകെ ഭാരം 166 ഗ്രാമാണ്. അതുകൊണ്ട് തന്നെ തീരെ ചെറുതും ഘനം കുറഞ്ഞതുമായ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തം. എന്നാല്‍ പോലും തുടര്‍ച്ചയായി 300 ചിത്രങ്ങള്‍ വരെയെടുക്കാന്‍ ബാറ്ററി സഹയിക്കും. യു.എസ്.ബി. പോര്‍ട്ടുളളതിനാല്‍ കമ്പ്യൂട്ടറില്‍ നിന്നും ക്യാമറ ചാര്‍ജ് ചെയ്യാനാവും.

ഫുള്‍ സൂമില്‍ ചിത്രങ്ങളെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ക്യാമറ സ്‌ലോ ആകുന്നു എന്നതാണ് സൈബര്‍ഷോട്ട് ഡബ്ല്യുഎക്‌സ് 300 ന്റെ പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടാനുള്ളത്. മാക്രോ മോഡില്ലാത്തതിനാല്‍ ക്ലോസപ്പിലെടുക്കുന്ന ചിത്രങ്ങള്‍ക്ക് മിഴിവ് കുറയുമെന്നതും പ്രശ്‌നമാണ്. പക്ഷേ 20 എക്‌സ് സൂമുളളതും സോണിയുടെ ബ്രാന്‍ഡ് നാമവും ഈ ക്യാമറയുടെ മൂല്യം വര്‍ധിപ്പിക്കുന്നു. 19,990 രൂപയ്ക്കാണിത് ഇന്ത്യയില്‍ വില്‍ക്കുക.

ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 8 പേര്‍ മരിച്ചു

 
 
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് എട്ട് പേര്‍ മരിച്ചു. അഞ്ചു വ്യോമസേന അംഗങ്ങളും മൂന്ന് തീര്‍ത്ഥാടകരുമാണ് മരിച്ചത്.

വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് ഗൗരീകുണ്ഡിനു സമീപം അപകടത്തില്‍പ്പെട്ടത്. കേദാര്‍നാഥില്‍നിന്ന് തീര്‍ത്ഥാടകരുമായി തിരിച്ചുവരുമ്പോഴാണ് അപകടം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. കാലാവസ്ഥ മോശമായിട്ടും രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ട ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.

വ്യഭിചാരത്തില്‍ മുങ്ങിയ കേരള രാഷ്ട്രീയം


വ്യഭിചാരത്തില്‍ മുങ്ങിയ കേരള രാഷ്ട്രീയം

തിരുവനന്തപുരം: എ ടി ജോര്‍ജ് എംഎല്‍എക്കെതിരെ ലൈംഗികാരോപണം. പാറശ്ശാല സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ഡിജിപിക്കും സ്ത്രീ പരാതി നല്‍കി.

എംഎല്‍എയുടെ അയല്‍വാസിയായ സ്ത്രീയാണ് പരാതിക്കാരി. വര്‍ഷങ്ങളായി എ ടി ജോര്‍ജ് പല പ്രലോഭനങ്ങളും നല്‍കി പലയിടത്തും വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. തുടക്കത്തില്‍ പേടിച്ച് പരാതി കൊടുത്തില്ലെന്നും പിന്നീട് പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു. മുമ്പ് വനിതാകമ്മിഷനെയും സമീപിച്ചിരുന്നു. എന്നാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് തുടര്‍ന്ന് പരാതി പിന്‍വലിച്ചുവെന്നും ഇവര്‍ പറയുന്നു. തന്നില്‍ നിന്ന് പലപ്പോഴായി വാങ്ങിയ പണവും ഇതിനെ തിരിച്ചുതന്നതായും ഇവര്‍ പറഞ്ഞു. പരാതി കൊടുത്തതിന്റെ പേരില്‍ തന്റെ മകളെ എംഎല്‍എ കള്ളക്കേസില്‍ കുടുക്കിയെന്നും സ്ത്രീ ആരോപിച്ചു. അതേസമയം എ ടി ജോര്‍ജ് എംഎല്‍എ ആരോപണങ്ങളെല്ലാം നിഷേധിച്ചു. തെരഞ്ഞെടുപ്പ് സമയത്തും ഈ സ്ത്രീ പരാതിയുമായി രംഗത്തെത്തിയതാണെന്നും എ ടി ജോര്‍ജ് പറഞ്ഞു

ഒരു കൂട് ബിസ്‌കറ്റിനു 200 രൂപ, കുപ്പി വെള്ളത്തിനു നൂറു രൂപ

ഒരു കൂട് ബിസ്‌കറ്റിനു 200 രൂപ, കുപ്പി വെള്ളത്തിനു നൂറു രൂപ
ഡെറാഡൂണ്‍: ഭക്ഷണവും വെള്ളവും കിട്ടാതെ കേദാര്‍നാഥില്‍ നാലു ദിവസം കുടുങ്ങിയ ബിഹാര്‍ മുന്‍മന്ത്രിക്ക് അഞ്ചു രൂപയുടെ ഒരു കൂട് ബിസ്‌കറ്റിനു നല്‍കേണ്ടി വന്ന വില 200 രൂപ. ഒരു കുപ്പി വെള്ളത്തിന് 100 രൂപ. പ്രളയവും മേഘപാതവും ഹിമാലയന്‍ താഴ്വരയെ തുടച്ചുനീക്കിയിട്ട് ഒമ്പതു ദിവസം പിന്നിടുമ്പോള്‍ തീര്‍ഥാടന കേന്ദ്രങ്ങളിലെ കാഴ്ചകള്‍ ഹൃദയഭേദകം. കൂട്ടിയിട്ട മൃതദേഹങ്ങള്‍ക്കു സമീപമാണ് ദുരിതബാധിതര്‍ രക്ഷാപ്രവര്‍ത്തകരെ കാത്തു കഴിയുന്നത്. ഒരു നേരം ഭക്ഷണം കിട്ടുന്നവര്‍ ഭാഗ്യവാന്മാര്‍. ഇവിടെയുള്ള കച്ചവടക്കാരാകട്ടെ ഇല്ലായ്മ തിരിച്ചറിഞ്ഞ് ഭക്ഷണത്തിനും വെള്ളത്തിനും ഈടാക്കുന്നത് തീവില.

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള നൂതന്‍ ശുക്ലയ്ക്കും അഞ്ചു പേരടങ്ങുന്ന സംഘത്തിനും ഒരു നേരം ഊണു കഴിക്കാന്‍ വേണ്ടിവന്നത് 5,000 രൂപ. ഗംഗോത്രിയില്‍ നിന്നു മടങ്ങുമ്പോഴാണ് ഹരിയാനയിലെ കൈതള്‍ സ്വദേശി ജയ്പാല്‍ അപകടത്തില്‍പ്പെട്ടത്. നാലു ദിവസം ഭക്ഷണമോ വെള്ളമോ കിട്ടിയില്ല. ബസിനകത്ത് അടച്ചിരിക്കേണ്ടി വന്നു. മരണസംഖ്യ സര്‍ക്കാര്‍ പറയുന്ന കണക്കുകളെക്കാള്‍ ഏറെ ഉയരെയെന്ന് ഡെറാഡൂണിലെ ജോളിഗ്രാന്റ് വിമാനത്താവളത്തില്‍ എത്തിയ ജയ്പാല്‍ പറയുന്നു.

കുടുംബാംഗങ്ങള്‍ക്കൊപ്പം ചാര്‍ധാം യാത്ര നടത്തുമ്പോഴാണ് ബിഹാര്‍ മുന്‍ മന്ത്രി അശ്വനികുമാര്‍ ചൗബെ ദുരന്തത്തില്‍പ്പെട്ടത്. ഇതുപോലൊരു ഭീകരത ജീവിതത്തില്‍ നേരിട്ടിട്ടില്ലെന്ന് ചൗബെ. ''മൃതദേഹങ്ങളുടെ നീണ്ട നിരയായിരുന്നു മുന്നില്‍. ഉറ്റവരുടെ മൃതദേഹം ഉപേക്ഷിച്ചുപോകാന്‍ മനസുവരാതെ കരയുന്നവര്‍...മറ്റൊരു നിവൃത്തിയുമില്ലാത്തതിനാല്‍ ബന്ധുക്കളുടെ സംസ്‌കാരം അവിടെത്തന്നെ നടത്തി മടങ്ങുന്നവര്‍... ഇനിയൊരിക്കലും കാണാനിട വരരുത് ഇങ്ങനെയൊരു കാഴ്ച'' ചൗബെ പറയുന്നു.

കാണാതായ ബന്ധുക്കലുടെ ഫോട്ടൊകളുമായി ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ഓടുകയാണ് ഡെറാഡൂണിലെത്തിയവര്‍. അപകടത്തില്‍പ്പെട്ടവരെക്കുറിച്ച് വിവരം നല്‍കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നു.

''എട്ടു ദിവസമായി എന്റെ മക്കള്‍ ഭക്ഷണവും വെള്ളവുമില്ലാതെ എന്നെ ഫോണില്‍ വിളിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതുവരെ ഒന്നും ചെയ്തില്ല. ഇവിടെ വിദേശികളെ രക്ഷിക്കുന്നതിനാണ് മുന്‍ഗണന. ഇന്ത്യക്കാരുടെ ജീവനു വിലയില്ല'' ഒരു തീര്‍ഥാടകന്‍ പറഞ്ഞു.

ഭീതിയും നിരാശയുമാണ് തീര്‍ഥാടന കേന്ദ്രങ്ങളിലിപ്പോള്‍ നിറയുന്നതത്രെ. ഗൗരികുണ്ഡില്‍ 2,500 പേരാണ് ഒമ്പതു ദിവസമായി കുടുങ്ങിക്കിടക്കുന്നത്. റോഡ് പൂര്‍ണമായും ഒലിച്ചുപോയി. സൈനിക ഹെലികോപ്റ്ററില്‍ ഒരു തവണ 1015 പേരെ മാത്രമേ രക്ഷിക്കാനാവൂ. സര്‍ക്കാര്‍ കൂടുതല്‍ ഹെലികോപ്റ്ററുകള്‍ നിയോഗിക്കുക മാത്രമാണു പോംവഴി. എന്നാല്‍, ഇപ്പോള്‍ത്തന്നെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സൈന്യത്തിന് ഇതിലപ്പുറം എന്തു ചെയ്യാനാവും എന്നതാണു ചോദ്യം.

ഉത്തരഖണ്ഡ് ദുരന്തത്തിനു കാരണം മനുഷ്യന്റെ ചെയ്തികള്‍



ഉത്തരഖണ്ഡ് ദുരന്തത്തിനു കാരണം മനുഷ്യന്റെ ചെയ്തികള്‍
ഡെറാഡൂണ്‍: ഉത്തരഖണ്ഡിലെ ദുരന്തം സൃഷ്ടിച്ചത് മനുഷ്യനോ പ്രകൃതിയോ? രക്ഷാപ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നില്‍ക്കുമ്പോള്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ് ദേശീയ തലസ്ഥാനത്ത്. ഹിമാലയന്‍ മേഖലയിലെ അനിയന്ത്രിത നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ദുരന്തമുണ്ടാക്കിയതെന്നു പരിസ്ഥിതി വാദികളും അല്ലെന്നു സര്‍ക്കാരുകളും ആവര്‍ത്തിക്കുന്നതിനിടെ ദുരന്തം മനുഷ്യസൃഷ്ടമെന്ന വാദവുമുയര്‍ത്തി ദേശീയ ദുരന്തനിവാരണ അഥോറിറ്റി (എന്‍ഡിഎംഎ)യും രംഗത്തെത്തി.

ഉത്തരഖണ്ഡിലുണ്ടായതു പ്രകൃതി ദുരന്തമാണ്. പക്ഷേ, അതിന്റെ ആഘാതം വര്‍ധിപ്പിക്കുന്നതില്‍ പരിസ്ഥിതിക്കു യോജിക്കാത്ത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും പങ്കുണ്ട്. വെള്ളപ്പൊക്ക സാധ്യതാ മേഖലയില്‍ ഹോട്ടല്‍ കെട്ടിപ്പൊക്കുകയും ദുരന്തമുണ്ടാകുമ്പോള്‍ നിലവിളിക്കുകയും ചെയ്തിട്ടു കാര്യമില്ല എന്‍ഡിഎംഎ വൈസ് ചെയര്‍മാന്‍ എം. ശശിധര്‍ റെഡ്ഡി പറയുന്നു.

നദീതീരങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തേണ്ട പ്രാഥമിക മുന്‍കരുതലുകളെക്കുറിച്ചു ഞങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, ഇക്കാരത്തില്‍ നടപടിയെടുക്കേണ്ടതു സംസ്ഥാനങ്ങളാണ്. ഉത്തരഖണ്ഡിന്റെ പുനര്‍നിര്‍മാണത്തിലെങ്കിലും ഇത്തരംകാര്യങ്ങള്‍ പരിഗണിക്കണമെന്നും റെഡ്ഡി.

എന്നാല്‍, നിര്‍മാണപ്രവര്‍ത്തനങ്ങളെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നാണു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട്. വര്‍ധിച്ചുവരുന്ന തീര്‍ഥാടകത്തിരക്ക് പരിഗണിക്കുമ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. മുന്‍കരുതലുകള്‍ക്ക് പരിധിയുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍. അപ്രതീക്ഷിതമായി മഞ്ഞുമല പൊട്ടിപ്പിളര്‍ന്നതാണ് വന്‍ ദുരന്തത്തിനിടയാക്കിയതെന്ന് ഉത്തരഖണ്ഡ് സര്‍ക്കാര്‍ പറയുന്നു.

മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് മുഖ്യമന്ത്രി വിജയ് ബഹുഗുണയും വാദിക്കുന്നു. പരിസ്ഥിതി ലോല മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സംരക്ഷിത വനമേഖലകളില്‍പ്പോലും പ്രളയവും മണ്ണിടിച്ചിലും പതിവെന്നും മുഖ്യമന്ത്രി. ഏറെ വിവാദമുയര്‍ത്തിയ തെഹ്രി ഡാമുള്‍പ്പെടെ അണക്കെട്ടുകളാണ് ഉത്തര്‍പ്രദേശും ഡല്‍ഹിയുമടക്കം സംസ്ഥാനങ്ങല്‍ വെള്ളപ്പൊക്ക സാധ്യത തടഞ്ഞതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ അഭിപ്രായം.

എന്നാല്‍, ഇനിയെങ്കിലും മനുഷ്യന്‍ പഠിച്ചില്ലെങ്കില്‍ കൂടുതല്‍ ദുരന്തങ്ങളുണ്ടാകുമെന്ന് തെഹ്രി അണക്കെട്ടിനെതിരേ ദീര്‍ഘകാല സമരം നയിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ മുന്നറിയിപ്പ്. ഹിമാലയന്‍ പര്‍വതങ്ങളില്‍ വാല്‍നട്ട് മരങ്ങള്‍ നട്ടുപിടിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം.

വാല്‍നട്ടിന്റെ ഇലകള്‍ വിസ്താരമുള്ളതാണ്. ഇവയ്ക്കു വെള്ളം സംഭരിച്ചുവയ്ക്കാന്‍ പ്രത്യേക കഴിവുണ്ട്. എന്നാല്‍, ഇപ്പോള്‍ ഇവിടെയുള്ളത് ബ്രിട്ടിഷുകാര്‍ നട്ട പൈന്‍ മരങ്ങളാണ്. അവയ്ക്ക് വെള്ളം പിടിച്ചുവയ്ക്കാന്‍ ശേഷിയില്ലാത്തതിനാലാണ് പ്രളയങ്ങളുണ്ടാകുന്നത് ബഹുഗുണ പറയുന്നു.

പരസ്പരം കുറ്റപ്പെടുത്തുകയല്ല, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാരെ സജ്ജരാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് ഹിമാലയന്‍ എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് ആന്‍ഡ് കണ്‍സര്‍വേഷന്‍ ഓര്‍ഗനൈസേഷന്‍ (ഹെസ്‌കോ) സ്ഥാപക പ്രസിഡന്റ് ഡോ. അനില്‍ ജോഷി. ഡല്‍ഹിയിലോ മറ്റെവിടെയെങ്കിലുമോ എസി മുറിയിലിരുന്നല്ല തന്ത്രങ്ങള്‍ മെനയേണ്ടതെന്നും അദ്ദേഹം.

ബിജെപി, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പരിസ്ഥിതി സംരക്ഷണത്തെ അവഗണിച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്ന് നേരത്തേ വിവിധ സംഘടനകള്‍ ആരോപിച്ചിരുന്നു. അതിനിടെ, ദുരന്തം മുന്‍കൂട്ടി പ്രവചിക്കാനോ വേണ്ട മുന്‍കരുതലുകളെടുക്കാനോ എന്‍ഡിഎംഎയ്‌ക്കോ കഴിഞ്ഞില്ലെന്ന ആരോപണവുമുയരുന്നുണ്ട്. എന്നാല്‍, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത മഴ പെയ്യുമെന്നു മാത്രമാണു മുന്നറിയിപ്പു നല്‍കിയതെന്ന് എന്‍ഡിഎംഎയുടെ വിശദീകരണം. മലവെള്ളപ്പാച്ചിലുണ്ടാകുമെന്ന് കരുതിയില്ല. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ മുന്നറിയിപ്പിനു സംവിധാനം വികസിപ്പിക്കുമെന്നും എന്‍ഡിഎംഎ പറയുന്നു.

സുനാമി മുന്നറിയിപ്പു നല്‍കുന്ന സംവിധാനം 30 മാസം കൊണ്ടാണ് വികസിപ്പിച്ചത്. 2005 ഡിസംബറിലാണ് എന്‍ഡിഎംഎ സ്ഥാപിച്ചത്. 2001ല്‍ ഗുജറാത്തിനെ തകര്‍ത്ത ഭൂകമ്പത്തിനുശേഷമാണ് എന്‍ഡിഎംഎ സ്ഥാപിക്കാന്‍ ആലോചന തുടങ്ങിയത്. 2004 സുനാമിക്കുശേഷം നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു

രാജ്യത്ത് ഇനി കുടിവെള്ളം സൗജന്യമായി ലഭിക്കില്ല, നദിയില്‍ ഇറങ്ങാന്‍ സര്‍ക്കാരിന്റെ അനുവാദം വേണം


ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്കു വെള്ളം കുടിച്ചു പോലും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായി. ഇനി വെള്ളത്തിനും വില നല്‍കണം. ഇനി മുതല്‍ കുടിവെള്ളം സൗജന്യമായി ലഭിക്കില്ല. മറ്റ് ഗാര്‍ഹികാവശ്യങ്ങള്‍, കൃഷി, വ്യവസായം എന്നിവയ്ക്കുള്ള വെള്ളത്തിനും പണം എണ്ണിക്കൊടുക്കണം. ഭൂഗര്‍ഭജലം ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന അളവില്‍ കൂടുതല്‍ വെള്ളമെടുക്കുന്ന കര്‍ഷകരില്‍നിന്ന് സാധാരണയില്‍ കൂടുതല്‍ വൈദ്യുതിനിരക്ക് ഈടാക്കും. ഒരാള്‍ക്ക് പ്രതിദിനം ഏറ്റവും കുറഞ്ഞത് 25 ലിറ്റര്‍ വെള്ളമെങ്കിലും ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിക്കുന്ന നിയമം അതിന് വില ഈടാക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നഗരങ്ങളില്‍ സബ്‌സിഡി തുക സര്‍ക്കാര്‍ നല്‍കണം. പക്ഷേ, ഇവരും പണം കൊടുക്കണം. ദേശീയ ജല ചട്ടക്കൂട് ബില്‍(2013) എന്ന നിയമത്തിന്റെ കരടിലാണ് ഈ നിര്‍ദേശങ്ങള്‍. നിയമത്തിന്റെ കരട് ജലവിഭവ മന്ത്രാലയം പ്രസിദ്ധീകരിച്ചു. കരട് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശം സമര്‍പ്പിക്കാം. ജൂലൈ 31നു മുമ്പ് അയക്കണമെന്നു മാത്രം. കുടിവെള്ളത്തിനു പുറമെ വീടുകളില്‍ മറ്റ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളം, കൃഷി, വ്യവസായം എന്നീ ആവശ്യങ്ങള്‍ക്കുള്ള വെള്ളം എന്നിവയ്ക്ക് പ്രത്യേക ഗുണനിലവാരം നിശ്ചയിച്ച് വ്യത്യസ്ത നിരക്ക് ഈടാക്കാന്‍ കരട് നിയമം വ്യവസ്ഥചെയ്യുന്നു. കുളിക്കാനും അടുക്കളയിലും ഉപയോഗിക്കുന്ന വെള്ളം ഒഴുക്കിക്കളയാതെ കക്കൂസില്‍ ഫ്‌ളഷ് ചെയ്യാനായി പുനരുപയോഗിക്കണം. ഡല്‍ഹിയില്‍ കുടിവെള്ളം പൂര്‍ണമായും വാണിജ്യവല്‍ക്കരിക്കപ്പെട്ട റസിഡന്‍ഷ്യല്‍ കോളനികളില്‍ ഈ സംവിധാനമുണ്ട്. ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ്, ഗുണനിലവാരം, വിതരണ സംവിധാനത്തിന്റെ സാമ്പത്തികമായ നിലനില്‍പ്പ് എന്നിവ കണക്കാക്കി കാലാകാലം നിരക്ക് പുനര്‍നിര്‍ണയിക്കാന്‍ വൈദ്യുതി റഗുലേറ്ററി അഥോറിറ്റി മാതൃകയില്‍ എല്ലാ സംസ്ഥാനങ്ങളും ജല നിയന്ത്രണ അഥോറിറ്റി രൂപീകരിക്കണം. കുടിവെള്ളം, മലിനജല നിര്‍മാര്‍ജനം എന്നിവയ്ക്കുള്ള നിരക്കുകള്‍ സംയോജിപ്പിക്കണം. ശുചീകരണത്തിനുള്ള വെള്ളത്തിന്റെ നിരക്ക് കുടിവെള്ളത്തിന്റെ നിരക്കില്‍നിന്ന് വ്യത്യസ്തമാകണം. ജലവിതരണത്തിനുള്ള പശ്ചാത്തലസൗകര്യ പദ്ധതികള്‍ ഒരു കാരണവശാലും നഷ്ടത്തില്‍ പ്രവര്‍ത്തിക്കരുത്. അതിനായി ആവശ്യമായ നിരക്ക് കാലാകാലം പരിഷ്‌കരിക്കണം. ജലവിതരണ സംവിധാനം കോര്‍പറേറ്റുവല്‍ക്കരിക്കുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യാം. ജനങ്ങള്‍ക്ക് വെള്ളത്തിന്‍മേലുള്ള അവകാശം ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിക്കുന്നു. എന്നാല്‍ പണം കൊടുത്താല്‍മാത്രം കിട്ടുന്നതായിരിക്കും ഈ അവകാശം. ഓരോ സംസ്ഥാനവും നിര്‍ദേശിക്കുന്നതില്‍ കൂടുതല്‍ ഭൂഗര്‍ഭജലം ഉപയോഗിക്കുന്ന കര്‍ഷകരില്‍നിന്ന് കൂടുതല്‍ വൈദ്യുതിനിരക്ക് ഈടാക്കണം. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള പമ്പിങ്ങിന് വ്യത്യസ്ത വൈദ്യുതി ഫീഡറും പരിഗണിക്കും. നദികള്‍ തുടങ്ങിയ ഉപരിതല ജലസ്രോതസ്സുകളും പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാകും. ഇവയില്‍ ജനങ്ങള്‍ക്ക് ഇതുവരെയുണ്ടായിരുന്ന സ്വതന്ത്രമായ പ്രവേശനാനുവാദം നിയന്ത്രിക്കപ്പെടും. അന്തര്‍ സംസ്ഥാന നദീജല ഉപയോഗവും പരിപാലനവും സംബന്ധിച്ച് പുതിയ സംവിധാനത്തിനും നിര്‍ദേശമുണ്ട്.

Saturday, June 22, 2013

നാളെവരെ കനത്ത മഴ: പിന്നില്‍ 'ബെബിന്‍ക'

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍24 വരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഫിലിപ്പൈന്‍സിന്റെ പടിഞ്ഞാറന്‍ തീരത്ത് തെക്കന്‍ ചൈനാക്കടലില്‍ രൂപപ്പെട്ട ചുഴലിക്കൊടുങ്കാറ്റിന്റെ സാന്നിദ്ധ്യമാണ് കാലവര്‍ഷത്തെ ഇത്രയും ശക്തമാക്കിയത്. 'ബെബിന്‍ക' എന്നാണ് ഈ ചുഴലിക്കൊടുങ്കാറ്റിന് ലോക കാലാവസ്ഥാ സംഘടന നല്‍കിയിരിക്കുന്ന പേര്.

ബെബിന്‍ക കാരണം മണ്‍സൂണ്‍ കാറ്റിന് ശക്തി കൂടുമെന്നതിനാല്‍ കേരളത്തില്‍ പല സ്ഥലത്തും ഏഴുസെന്റീമീറ്ററിനും അതിന് മുകളിലും മഴ ലഭിക്കാനാണ് സാധ്യത. ഇതിനുശേഷം മഴ കുറയാം. 27 മുതല്‍ കാലവര്‍ഷം ദുര്‍ബലമാകാനുള്ള സാധ്യതയാണ് കാണുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. സന്തോഷ് പറഞ്ഞു.

ബെബിന്‍ക ചുഴലിക്കൊടുങ്കാറ്റ് പടിഞ്ഞാറേയ്ക്കാണ് നീങ്ങുന്നത്. ഞായറാഴ്ചയോടെ ഇത് വിയറ്റ്‌നാം തീരം കടക്കുമെന്നാണ് കരുതുന്നത്. ഭൂമധ്യരേഖ കടന്നുവരുന്ന മണ്‍സൂണ്‍ കാറ്റിനെ ശക്തമാക്കുന്നതാണ് ചുഴലിക്കാറ്റിന്റെ ഈ സഞ്ചാരം.

ഇതിനുപുറമെ, മഴ ശക്തിപ്പെടാന്‍ വേറെയും അനുകൂല ഘടകങ്ങളുണ്ട്. ഒറീസാതീരത്തിനടുത്ത് വൈകാതെ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുണ്ട്. മഡഗാസ്‌കറിനു സമീപം ഉന്നതമര്‍ദ മേഖലയും നിലവിലുണ്ട്.

ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ജൂണ്‍ 19 വരെ കേരളം ഉള്‍പ്പെടുന്ന തെക്കന്‍മേഖലയില്‍ 53 ശതമാനം അധികം മഴ ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രം ഇത് ഇപ്പോള്‍ എഴുപത് ശതമാനത്തിലേറെയാണ്. പ്രളയത്തിലായ ഹിമാലയന്‍ മേഖലയില്‍ കഴിഞ്ഞയാഴ്ച മാത്രം നാലിരട്ടി മഴയാണ് പെയ്തത്.

ഗണേഷിന് കല്യാണം കഴിക്കാന്‍ സിനിമയില്‍ നല്ല പെണ്‍പിള്ളേരുണ്ടെന്ന് ബാലകൃഷ്ണപിള്ള


കൊല്ലം: കെ.ബി.ഗണേഷ്‌കുമാറിന് കല്യാണം കഴിക്കണമെങ്കില്‍ സിനിമയില്‍ നല്ല പെണ്‍പിള്ളേരുണ്ടെന്ന് അച്ഛന്‍ ആര്‍.ബാലകൃഷ്ണപിള്ള. ഗണേഷിന് കല്ല്യാണം കഴിക്കണമെങ്കില്‍ പി.സി.ജോര്‍ജ്ജിനോടല്ല അച്ഛനായ തന്നോടാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രതിനിധിസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പിള്ള ഇങ്ങനെ പറഞ്ഞത്. ഗണേഷ്‌കുമാര്‍ സ്ത്രീകളെ കെട്ടിപ്പിടിക്കുന്നത് തൊഴിലിന്റെ ഭാഗമാണെന്നും പിള്ള പറഞ്ഞു. ഗണേഷ് സിനിമാനടനാണ്. കൂടുതല്‍ കാശ് കിട്ടാന്‍ കൂടുതല്‍ കെട്ടിപ്പിടിക്കും. കെട്ടിപ്പിടിക്കാന്‍ പറ്റില്ലെന്നുപറഞ്ഞാല്‍ വീട്ടില്‍പോയിരിക്കേണ്ടിവരും. സിനിമയില്‍ പത്തിരുന്നൂറുപേരുടെ മുന്നിലും വലിയ ലൈറ്റുകള്‍ക്കുമുന്നിലുമാണ് കെട്ടിപ്പിടിത്തം നടക്കുന്നത്. അവിടെ മറ്റൊന്നും നടക്കില്ല. ബാലകൃഷ്ണപിള്ള പറഞ്ഞു. ഏറെ നാളുകള്‍ക്കുശേഷമാണ് ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറും ഒരുമിച്ച് പാര്‍ട്ടി വേദിയില്‍ എത്തിയത

ലൈംഗികാരോപണം: പരാതിക്കാരിക്കെതിരെ മുന്‍ ഭര്‍ത്താവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍സെന്റര്‍ ജീവനക്കാരനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരിയായ അധ്യാപികയ്‌ക്കെതിരെ മുന്‍ ഭര്‍ത്താവ്. തന്നെ പരാതിക്കാരിയായ അധ്യാപിക കേസില്‍ കുടുക്കിയാണ് വിവാഹബന്ധത്തിലെത്തിച്ചതെന്നും വിവാഹമോചന കേസ് നടക്കുകയാണെന്നും കൊല്ലം എ.ആര്‍. ക്യാമ്പിലെ സിവില്‍പോലീസ് ഓഫീസറായിരുന്ന കൊല്ലം കടയ്ക്കല്‍ തുടയന്നൂര്‍ ലതികാ വിലാസത്തില്‍ എസ്. സന്തോഷ്‌കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

തന്നെ പറ്റിച്ചതുപോലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍സെന്റര്‍ ജീവനക്കാരനെയും പരാതിക്കാരി കുടുക്കുകയായിരുന്നു.

അധ്യാപികയുടെ പരാതിയെത്തുടര്‍ന്ന് തന്റെ ജോലി നഷ്ടപ്പെട്ടു. ഇപ്പോള്‍ തനിക്കും അമ്മയ്ക്കുമെതിരെ സ്ത്രീപീഡനത്തിന് അധ്യാപിക പരാതി നല്‍കിയിരിക്കുകയാണെന്നും സന്തോഷ്‌കുമാര്‍ പറഞ്ഞു.

തനിക്ക് ഗിരിഷ്‌കുമാറിനെ അറിയില്ല. പക്ഷെ അധ്യാപിക ഉന്നയിക്കുന്ന പരാതിയില്‍ കഴമ്പില്ലെന്നും സന്തോഷ്‌കുമാര്‍ പറഞ്ഞു.

സോളാര്‍ തട്ടിപ്പ് കേസ് ശാലുമേനോനെയും അമ്മയേയും പോലീസ് ചോദ്യംചെയ്തു

തിരുവല്ല: സോളാര്‍ തട്ടിപ്പ് കേസില്‍ വിവാദത്തിലായ നടി ശാലുമേനോനെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തലവന്‍ എ.ഡി.ജി.പി. എ.ഹേമചന്ദ്രന്‍ ചോദ്യംചെയ്തു. തിരുവല്ല ഡിവൈ.എസ്.പി. ഓഫീസില്‍ രണ്ടര മണിക്കൂറായിരുന്നു വിവരശേഖരണം. ശാലുവിന്റെ അമ്മയേയും ശാലുവിനേയും പ്രത്യേകമായും ഇരുവരെയും ഒന്നിച്ചും ചോദ്യംചെയ്തു.

ബിജു രാധാകൃഷ്ണനുമായുള്ള ബന്ധം, സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതയും ബിജുവും നടത്തിയ സാമ്പത്തിക ഇടപാടുകള്‍ എന്നിവയാണ് ചോദിച്ചറിഞ്ഞത്. ബിജുവും ശാലുവുമായുള്ള ബന്ധത്തെക്കുറിച്ച് സരിതയുടെ ഡ്രൈവറും കഴിഞ്ഞദിവസം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തുടങ്ങിയ ചോദ്യംചെയ്യല്‍ 7.30വരെ തുടര്‍ന്നു. തനിക്ക് പറയാനുള്ളതെല്ലാം എ.ഡി.ജി.പി.യോട് പറഞ്ഞുവെന്ന് ശാലുമേനോന്‍ പറഞ്ഞു. ശാലുവിന്റെ മൊഴി രേഖപ്പെടുത്തിയതായി എ.ഡി.ജി.പി. പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിമാലയന്‍ സുനാമി : കുടുങ്ങിയവരില്‍ എഴുപതോളം മലയാളികള്‍

* 20,000 പേര്‍ ഇപ്പോഴും മലയിടുക്കില്‍
* മരണം ആയിരത്തോളം
*73,000 പേരെ രക്ഷപ്പെടുത്തി
*ഉത്തരാഖണ്ഡില്‍ വീണ്ടും
*പ്രകൃതിക്ഷോഭത്തിന് സാധ്യത


ന്യൂഡല്‍ഹി: പേമാരി കലിതുള്ളിയ ഉത്തരാഖണ്ഡില്‍ ഇരുപതിനായിരത്തിലേറെപ്പേര്‍ ഇപ്പോഴും മലഞ്ചെരിവുകളില്‍ കുടുങ്ങിക്കിടക്കുന്നു. ഇതുവരെ 73,000 പേരെ രക്ഷപ്പെടുത്തിയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ആയിരം പേരെങ്കിലും മരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരണസംഖ്യ ഇനിയും കൂടിയേക്കും.

70,000 പേരെ രക്ഷപ്പെടുത്തിയെന്നും 557 പേര്‍ മരിച്ചിട്ടുണ്ടെന്നുമാണ് കേന്ദ്രവാര്‍ത്താ-പ്രക്ഷേപണമന്ത്രി മനീഷ് തിവാരി പറഞ്ഞത്. അതേസമയം, തിങ്കളാഴ്ച വീണ്ടും മഴയെത്തുമെന്ന കാലാവസ്ഥാകേന്ദ്രത്തിന്റെ പ്രവചനം ആശങ്കയേറ്റിയിട്ടുണ്ട്.
എഴുപതോളം മലയാളികള്‍ ദുരന്തഭൂമിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സംസ്ഥാനസര്‍ക്കാറിന് ലഭിച്ച വിവരം. ബദരീനാഥിലുള്ള ശിവഗിരിയിലെ സംന്യാസിമരടക്കം 19 മലയാളികളെ ഞായറാഴ്ച ഡല്‍ഹിയിലെത്തിക്കും. പ്രളയബാധിതമേഖലയില്‍നിന്ന് രക്ഷപ്പെട്ട മലയാളികളെ കുറഞ്ഞ ചെലവില്‍ നാട്ടിലെത്തിക്കാന്‍ എയര്‍ഇന്ത്യയുമായി സംസാരിച്ച് സര്‍ക്കാര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

സമീപകാല ഇന്ത്യ കണ്ട ഏറ്റവുംവലിയ വിനാശത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ സൈന്യം ഊര്‍ജിതശ്രമം തുടരുന്നു. ഉത്തരാഖണ്ഡിലെ പലയിടങ്ങളില്‍നിന്നായി ശനിയാഴ്ചമാത്രം പതിനായിരം പേരെ രക്ഷിച്ചു. ഗംഗോത്രിയിലെ രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ണമായി. മറ്റിടങ്ങളിലേത് രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രതീക്ഷ. ഹിമാലയന്‍ തടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ വെള്ളവും ഭക്ഷണവുമില്ലാതെ വലയുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യപരിഗണന നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു.
വ്യോമസേനയുടെ 43 എണ്ണമുള്‍പ്പെടെ ആകെ 61 ഹെലികോപ്റ്ററുകളാണ് ശനിയാഴ്ച രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ചത്. കേദാര്‍നാഥിലെ ക്യാമ്പില്‍ 5000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നാശമുണ്ടായ കേദാര്‍നാഥില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേകം ഹെലിപ്പാഡ് നിര്‍മിക്കും. ബദരീനാഥില്‍ 8000 പേരുണ്ടെന്ന് മന്ത്രി മനീഷ് തിവാരി പറഞ്ഞു. ഇവരെയെല്ലാം ഉടന്‍ തിരിച്ചെത്തിക്കാനാവും. കരസേനയുടെ നേതൃത്വത്തില്‍ ശനിയാഴ്ച നാലായിരം പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്നവരില്‍ 149 സംന്യാസിമാരുമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ജംഗിള്‍ച്ചെട്ടി എന്ന സ്ഥലത്ത് പെട്ട 470 പേരെ ഗൗരീകുണ്ഡിലേക്ക് മാറ്റി. 200 പേരെക്കൂടി രക്ഷിക്കാനുണ്ട്. കേദാര്‍നാഥില്‍നിന്നും 250 പേരെ രക്ഷപ്പെടുത്തി. ഗഗരിയ എന്ന സ്ഥലത്ത് മൂവായിരം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ഹേമകുണ്ഡിലുള്ളവരെ ഞായറാഴ്ച സുരക്ഷിതസ്ഥലത്തേക്ക് നയിക്കും. ബദരീനാഥിലുള്ളവരെ തിരിച്ചെത്തിക്കാന്‍ ദിവസങ്ങളെടുക്കും. 550 പേര്‍ മരിച്ചെന്നും 392 പേര്‍ക്ക് പരിക്കേറ്റെന്നും 334 പേരെ കാണാതായെന്നും ഷിന്‍ഡെ അറിയിച്ചു. 1751 വീടുകള്‍ തകര്‍ന്നു. 147 പാലങ്ങളും 1307 റോഡുകളും തകര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍.

35,000-40,000 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയം പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗോവിന്ദ്ഘാട്ടില്‍ അളകനന്ദ നദിക്ക് കുറുകെ താത്കാലിക പാലമുണ്ടാക്കി പട്ടാളം അഞ്ഞൂറോളം പേരെ രക്ഷിച്ചു. മഞ്ഞുമൂടിയ പ്രതികൂലകാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഗൗരീകുണ്ഡ്, ഗോച്ചര്‍, ഫട്ട, ജോഷിമഠ് എന്നിവിടങ്ങളില്‍ പ്രത്യേകം ആശയവിനിമയകേന്ദ്രവും പട്ടാളം സജ്ജമാക്കി.
കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാനായിട്ടില്ല. ആളെ തിരിച്ചറിയാന്‍ ഡി.എന്‍.എ. പരിശോധന നടത്തും. ഗൗരീകുണ്ഡിലുള്ള ആയിരം പേരില്‍ 350 പേരെ വൈകിട്ടോടെ രക്ഷപ്പെടുത്തി. കേദാര്‍നാഥിലും പരിസരത്തുമായി കുടുങ്ങിയ 27,000പേരെയാണ് കഴിഞ്ഞദിവസങ്ങളില്‍ ഒഴിപ്പിച്ചതെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. കരസേനയുടെയും വ്യോമസേനയുടെയും 56 ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തിറക്ക

‘മാധവിക്കുട്ടി മതം മാറിയത് സമദാനിയെ വിവാഹം കഴിക്കാന്‍’

മതം മാറിയത് സമദാനിയെ വിവാഹം കഴിക്കാനായിരുന്നുവെന്ന് പ്രമുഖ പത്രപ്രവര്‍ത്തക ലീലാ മേനോന്‍റെ വെളിപ്പെടുത്തല്‍. ജന്മഭൂമിയില്‍ എഴുതിയ ലേഖനത്തിലാണ് ലീല മേനോന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. താന്‍ മുസ്ലിമായി മാറിയത് ഒരു രാഷ്ട്രീയ നേതാവിന്‍റെ പ്രണയം പ്രതീക്ഷിച്ചാണെന്ന് മാധവികുട്ടി വെളിപ്പെടുത്തിയതായി എഴുത്തുകാരി ഇന്ദു മേനോന്‍ പേര്
പരാമര്‍ശിക്കാതെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് വലിയ കോലാഹലങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍റെ സമദാനിയുടെ പേര്
വെളിപ്പെടുത്തി രംഗത്തെത്തിയത്.

ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ

കമല മതം മാറുന്നു എന്ന്‌ പ്രസ്താവിച്ചതും ഒരു മീറ്റിംഗില്‍ വച്ചായിരുന്നു. കമലാദാസ്‌ മുസ്ലിമായി മതം മാറി അബ്ദുള്‍സമദ്‌ സമദാനിയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കേരളത്തിലേയും ലോകമെമ്പാടുമുള്ള മലയാളികളേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അന്ന്‌ ഇന്ത്യന്‍ എക്സ്പ്രസിലായിരുന്ന ഞാന്‍ എന്റെ സഹപ്രവര്‍ത്തകനായ ഇപ്പോള്‍ ഹിന്ദുവിലുള്ള എം.കെ.സുധിയോടൊപ്പമാണ്‌ വാര്‍ത്ത കവര്‍ ചെയ്യാന്‍ രാത്രി അവരുടെ ഫ്ലാറ്റിലെത്തിയത്‌. കടവന്ത്രയിലെ ഒരു മതപുരോഹിതനാണ്‌ ചടങ്ങിന്‌ നേതൃത്വം നല്‍കിയത്‌. കമലാ ദാസ്‌ അങ്ങനെ കമലാസുരയ്യയായി. അങ്ങനെ കമലാ സുരയ്യ ഇസ്ലാമിലെ വിശുദ്ധയായി, പര്‍ദ്ദാധാരികളായ സ്ത്രീകളുടെ ആരാധനാപാത്രമായി.കമലയെ ഒന്നുതൊടാന്‍, കയ്യില്‍ ഒന്നു ചുംബിക്കാന്‍ അവര്‍വെമ്പല്‍ കാട്ടുന്നത്‌ ഞാന്‍ നോക്കി നിന്നിട്ടുണ്ട്‌- ലീലാ മേനോന്‍ എഴുതുന്നു.

കണ്ണൂരില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിന്‌ ശേഷം കേരളത്തിലെ സാംസ്ക്കാരികനായകര്‍-സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ – കണ്ണൂരില്‍ ഒരു ഏകദിനസത്യഗ്രഹമിരുന്നപ്പോള്‍ അതില്‍ ഞാനും പങ്കെടുത്തിരുന്നു. അതിന്‌ കമല വരാമെന്നേറ്റിരുന്നതാണ്‌,പക്ഷേ കമല വന്നില്ല. കാരണം തിരക്കി ഞാന്‍ ഫ്ലാറ്റില്‍ ചെന്നപ്പോഴാണ്‌ കമല അന്ന്‌ സമദാനിയുടെ ‘കടവ്‌’ എന്ന വീട്ടില്‍ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പോയി താമസിച്ചു എന്നുംഅവിടെവച്ച്‌ അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും മതം മാറിയാല്‍ തന്നെ വിവാഹംകഴിച്ചുകൊള്ളാം എന്ന്‌ സമദാനി പറഞ്ഞിട്ടുണ്ടെന്നും കമല എന്നോട്‌ വെളിപ്പെടുത്തിയത്‌.

*ലേഖനത്തിന്‍റെ പൂര്‍ണ്ണരൂപം താഴെ*

/കമല എങ്ങനെ സുരയ്യയായി/

എനിക്ക്‌ കമലാദാസ്‌ എന്ന മാധവിക്കുട്ടിയെ ഒരിക്കലും മറക്കാന്‍ സാധ്യമല്ല. അതിന്‌ കാരണം കമല എനിക്ക്‌ തന്ന ഒരു മോതിരമാണ്‌. ദിവസവും വലതുകയ്യിലെ മോതിരവിരലില്‍ ഞാനാമോതിരം ഇടുമ്പോള്‍ കമലയുടെ സുന്ദരമായ വിശാലനയനങ്ങളും പുഞ്ചിരി തത്തിക്കളിക്കുന്ന ചുണ്ടുകളും എന്റെ ഓര്‍മ്മയില്‍ ഓടിയെത്തും. കമലയെ ഞാന്‍ പരിചയപ്പെട്ടത്‌ കമല മതം മാറി മുസ്ലിമായതിന്‌ ശേഷമാണ്‌. മാധവിക്കുട്ടിയുടെ ചെറുകഥകളില്‍ കൂടിയും ഫെമിനയിലെയും ഈവ്സ്‌ വീക്കിലിയിലെ ഇംഗ്ലീഷ്‌ കവിതകളില്‍ കൂടിയും നീര്‍മാതളം പൂത്തപ്പോള്‍ എന്ന മനോഹരമായ പുസ്തകത്തില്‍ കൂടിയും മാധവിക്കുട്ടി എന്ന കമലാദാസ്‌ ലോകത്തിലെമ്പാടുമുള്ളവര്‍ക്കെന്ന പോലെ എനിക്കും സുപരിചിതയായിരുന്നു.
കമല മതം മാറുന്നു എന്ന്‌ പ്രസ്താവിച്ചതും ഒരു മീറ്റിംഗില്‍ വച്ചായിരുന്നു. കമലാദാസ്‌ മുസ്ലിമായി മതം മാറി അബ്ദുള്‍സമദ്‌ സമദാനിയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കേരളത്തിലേയും ലോകമെമ്പാടുമുള്ള മലയാളികളേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അന്ന്‌ ഇന്ത്യന്‍ എക്സ്പ്രസിലായിരുന്ന ഞാന്‍ എന്റെ സഹപ്രവര്‍ത്തകനായ ഇപ്പോള്‍ ഹിന്ദുവിലുള്ള എം.കെ.സുധിയോടൊപ്പമാണ്‌ വാര്‍ത്ത കവര്‍ ചെയ്യാന്‍ രാത്രി അവരുടെ ഫ്ലാറ്റിലെത്തിയത്‌. കടവന്ത്രയിലെ ഒരു മതപുരോഹിതനാണ്‌ ചടങ്ങിന്‌ നേതൃത്വം നല്‍കിയത്‌. കമലാ ദാസ്‌ അങ്ങനെ കമലാസുരയ്യയായി. അങ്ങനെ കമലാ സുരയ്യ ഇസ്ലാമിലെ വിശുദ്ധയായി, പര്‍ദ്ദാധാരികളായ സ്ത്രീകളുടെ ആരാധനാപാത്രമായി.കമലയെ ഒന്നുതൊടാന്‍, കയ്യില്‍ ഒന്നു ചുംബിക്കാന്‍ അവര്‍ വെമ്പല്‍ കാട്ടുന്നത്‌ ഞാന്‍ നോക്കി നിന്നിട്ടുണ്ട്‌.

കണ്ണൂരില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിന്‌ ശേഷം കേരളത്തിലെ സാംസ്ക്കാരികനായകര്‍-സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ – കണ്ണൂരില്‍ ഒരു ഏകദിന സത്യഗ്രഹമിരുന്നപ്പോള്‍ അതില്‍ ഞാനും പങ്കെടുത്തിരുന്നു. അതിന്‌ കമല വരാമെന്നേറ്റിരുന്നതാണ്‌, പക്ഷേ കമല വന്നില്ല. കാരണം തിരക്കി ഞാന്‍ ഫ്ലാറ്റില്‍ ചെന്നപ്പോഴാണ്‌ കമല അന്ന്‌ സമദാനിയുടെ ‘കടവ്‌’ എന്ന വീട്ടില്‍ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പോയി താമസിച്ചു എന്നും അവിടെവച്ച്‌ അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും മതം മാറിയാല്‍ തന്നെ വിവാഹം കഴിച്ചുകൊള്ളാം എന്ന്‌ സമദാനി പറഞ്ഞിട്ടുണ്ടെന്നും കമല എന്നോട്‌ വെളിപ്പെടുത്തിയത്‌.
മൂന്ന്‌ ഭാര്യമാരുള്ളയാളുടെ നാലാം ഭാര്യയായി പോകുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌ കമലയുടെ മറുപടി ഇങ്ങനെയായിരുന്നു”ഒരു ഭാര്യ അടുക്കളയില്‍, ഒരു ഭാര്യ പുറംപണിക്ക്‌, ഒരു ഭാര്യ
കാര്യങ്ങള്‍ അന്വേഷിക്കാന്‍, കമല സ്വീകരണമുറിയില്‍ ഭാര്യയായി അതിഥികളെ സ്വീകരിക്കാന്‍”.

മൂന്നിലൊന്ന് സ്ത്രീകളും ലൈംഗിക ചൂഷണത്തിന് ഇരകള്‍: ഡബ്ലുഎച്ച്ഒ

ലണ്ടന്‍: ലോകത്തിലെ മൂന്നിലൊന്ന് സ്ത്രീകളും ശാരീരിക- ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരകളായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന. പകര്‍ച്ച വ്യാധി പോലെയാണ് അതിക്രമങ്ങളെ തുടര്‍ന്ന് സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന ആരോഗ്യ പ്രശ്‌നങ്ങളെന്നും സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉപദ്രവങ്ങളില്‍ ഏറെയും ഭര്‍ത്താക്കന്‍മാരാലോ, ആണ്‍ സുഹൃത്തുക്കളാലോ ആണ് സംഭവിക്കുന്നത്. എല്ലുകളുടെ ഒടിവുചതവുകള്‍, പൊള്ളലുകള്‍, ഗര്‍ഭ സംബന്ധമായ പ്രശ്‌നങ്ങള്‍, വിഷാദരോഗം, മറ്റ് മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങി ലൈംഗിക ഉപദ്രവങ്ങള്‍ സ്ത്രീകളില്‍
അവശേഷിപ്പിക്കുന്ന മുറിവുകള്‍ ഏറെയാണ്.

സമൂഹത്തിന്റെ എല്ലാത്തട്ടിലും ഇത് സംഭവിക്കുന്നതായും, പ്രശസ്തരെന്നോ സാധാരണക്കാരെന്നോ ഇതിന്
വ്യത്യാസമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും സമീപകാലത്ത് ഉണ്ടായ ബലാല്‍സംഗക്കേസുകള്‍ സ്ത്രീകള്‍ക്ക്നേരിടേണ്ടിവരുന്ന ആഗോള പ്രശ്‌നത്തിന്റെ ഉദാഹരണങ്ങളാണ്. ദില്ലി പെണ്‍കുട്ടിയുടെ അനുഭവവും
റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗിക രോഗങ്ങള്‍ക്കും അതിക്രമങ്ങള്‍ നല്ലൊരളവില്‍ കാരണമാകുന്നുണ്ട്.

ഈ ഗൗരവമേറിയ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയിലേക്കും ലോകാരോഗ്യസംഘടനാ റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നു.

സീലിംഗ് ഫാനില്‍ ‘ആത്മഹത്യ’ ചെയ്യാമെന്ന പ്രതീക്ഷ ഇനിവേണ്ട

1892ല്‍ ജര്‍മ്മന്‍ എഞ്ചിനീയറായ ഫിലിപ്പ് എച്ച് ദേയ്ഹി സീലിങ് ഫാന്‍ കണ്ടുപിടിച്ചപ്പോള്‍ സദുദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ പിന്നീട് ആത്മഹത്യ ചെയ്യാന്‍ കൂടുതലായും ആളുകള്‍ ഈ ഫാനുകളെ ആശ്രയിക്കാന്‍ തുടങ്ങി. ആത്മഹത്യ ചെയ്യാന്‍  പറ്റാത്ത രീതിയിലുള്ള സുരക്ഷിതമായ ഒരുസീലിംഗ് ഫാന്‍ നിര്‍മ്മിച്ചിരിക്കുകയാണ്‌ മധ്യപ്രദേശിലെ ഒരു ഡോക്ടര്‍.

പ്ലസ്ടു പരീക്ഷയില്‍ തോറ്റതിന്റെ സങ്കടത്തില്‍ അയല്‍വാസിയായ കുട്ടി മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചതിനു ശേഷമാണ് ആത്മഹത്യ ചെയ്യാന്‍ പറ്റാത്ത രീതിയില്‍ സുരക്ഷിതമായ ഫാന്‍ നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന അന്വേഷണം ജബല്‍പൂരില്‍ കാര്‍ഡിയോളജിസ്റ്റായ ആര്‍ എസ്ശര്‍മ്മ തുടങ്ങിയത്. ഒരാഴ്ചത്തെ കഠിന ചിന്തയ്ക്കും നിരവധി വെല്‍ഡിംഗ്, മെക്കാനിക്ക് തൊഴിലാളികളെയും കണ്ട ശേഷമാണ്  ശര്‍മ ഒരു  പരിഹാരത്തിലെത്തിയത്.

സാധാരണ, ഫാനിന്റെ ദണ്ഡിലെ പൊള്ളയായ ഇരുമ്പ് ദണ്ഡിനോടാണ് ബ്ലേഡുകളും മോട്ടോറുകളും ഘടിപ്പിച്ചിരിക്കുന്നത്. ശര്‍മയുടെ ഫാനില്‍ 25 കിലോഗ്രാം വരെ അധികഭാരം താങ്ങുന്ന നാല് സ്പ്രിംഗുകള്‍ കൂടി ഇതിനോട് ഘടിപ്പിച്ചിരിക്കുന്നു. പരിധിയില്‍ കൂടുതല്‍  ഭാരം ഫാനില്‍ ഉണ്ടായാല്‍ ഈ സ്പ്രിംഗുകള്‍ അയഞ്ഞ് തൂങ്ങാന്‍ പോകുന്ന വ്യക്തി താഴേക്ക് വീഴും. ഒരു അപകടവും സംഭവിക്കില്ല.

നട്ടെല്ലിന്റെ മുകളില്‍ കഴുത്തിനോട് ചേര്‍ന്ന ഭാഗമായ അറ്റ്‌ലാന്റോ ആക്‌സിയലിന് സ്ഥാനഭ്രശം ഉണ്ടാകുകയും മെഡുല്ല ഒബ്ലാഗേറ്റ ചുരുങ്ങി ശ്വസകോശ-ഹൃദയ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുകയുമാണ് സാധാരണ തൂങ്ങി മരണത്തില്‍ സംഭവിക്കുന്നത്.
എന്നാല്‍ തൂങ്ങിമരിക്കുന്ന മിക്കവരും തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന കഴുത്തിന്റെ വശങ്ങളില്‍ ഉള്ള രക്തക്കുഴലുകള്‍ വലിഞ്ഞ് ശ്വാസം മുട്ടിയാണ് മരിക്കുന്നത്. ഇത് വേദനാജനകവും ദീര്‍ഘസമയം എടുക്കുന്നതുമായ ആത്മഹത്യാരീതിയാണ്. വേദന സഹിക്കാതെ മിക്കവരും രക്ഷപ്പെടാന്‍ ശ്രമം നടത്തുമെങ്കിലും തറയില്‍ നിന്നും ഉയരത്തിലായതു കൊണ്ട് രക്ഷപ്പെടാന്‍ സാധിക്കില്ല.

ആത്മഹത്യയെ പ്രതിരോധിക്കുന്ന ഫാനിലുള്ള സ്പ്രിംഗുകള്‍ വലിഞ്ഞ് തറയിലേക്കുള്ള ദൂരം കുറയുന്നു. ഫാനിന് പേറ്റന്റ് എടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഡോക്ടര്‍. ഭാവിയില്‍ എല്ലാ വീടുകളിലും ഹോസ്റ്റലുകളിലും ഈ ഫാനുകള്‍ ഉപയോഗിക്കുമെന്ന് ശര്‍മ പ്രതീക്ഷിക്കുന്നു.

ഐഐടികളില്‍ ആത്മഹത്യാ നിരക്കുകള്‍ വര്‍ദ്ധിക്കുന്നത് കാരണം സീലിംഗ്ഫാനുകള്‍ പകരം പെഡസ്ട്രല്‍ ഫാനുകള്‍ ഉപയോഗിക്കണമെന്ന് നാലംഗ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.

മതം മാറില്ലെന്ന് റിമ കല്ലിങ്കല്‍; ആഷിക്കുമായി വിവാഹം ഉടന്‍

കൊച്ചി: മതം മാറ്റവാര്‍ത്തകള്‍ ചലച്ചിത്ര നടി റിമ കല്ലിങ്കല്‍ നിഷേധിച്ചു. ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബുമായുള്ള വിവാഹവാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് റിമ മതം മാറുമെന്ന വാര്‍ത്തകള്‍ ശക്തമായത്. ആഷിക്കുമായുള്ള വിവാഹം ശരിയാണെന്നും വിവാഹം ഉടനെയില്ലെന്നും റിമ വ്യക്തമാക്കി.
‘ഉള്ള മതം തന്നെ താന്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുകയാണെന്നും മതം മാറ്റം ഒരിക്കലും സംഭവിക്കില്ലെന്നും’ റിമ വ്യക്തമാക്കി.

തിരിച്ചുവരവിനൊരുങ്ങുന്ന നടി മ‍ഞ്ജു വാര്യര്‍ ആയുര്‍വ്വേദ ചികിത്സയില്‍

മടങ്ങിവരാനൊരുങ്ങുന്ന നടി മഞ്ജു വാര്യര്‍ ആയൂര്‍വ്വേദ ചികിത്സയില്‍. ഗായകന്‍ ജിവേണുഗോപാലിനൊപ്പം മഞ്ജുവിന്‍റെ ചിത്രം വേണുഗോപാല്‍ തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.കോയമ്പത്തൂരിലെ ആയൂര്‍വ്വേദ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ തന്‍റെ അയല്‍വാസി നടി മഞ്ജുവാര്യാരാണെന്നും മഞ്ജുവിന് എല്ലാ നന്മകളും ആശംസിക്കുന്നുമെന്നാണ് ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന
ചിത്രത്തിനൊപ്പമുള്ള കുറിപ്പ്.

പതിനാല് വര്‍ഷമായി സിനിമാലോകത്തോട് വിട പറഞ്ഞ മഞ്ജു വാര്യാര്‍ തിരിച്ചെത്തുന്ന വാര്‍ത്ത ഏറെക്കാലമായി കേള്‍ക്കുന്നതാണ്. എന്നാല്‍ ഇന്നലെയാണ് അതിനൊരു സ്ഥിരീകരണം ഉണ്ടായത്. കല്യാണ്‍ജുവല്ലറിയുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് മഞ്ജു തിരിച്ചെത്തുന്ന വാര്‍ത്ത പുറത്തുവന്നു.അമിതാഭ് ബച്ചനൊപ്പമാണ് പരസ്യചിത്രത്തില്‍ അഭിനയിക്കുന്നത്. നാല് ഭാഷയില്‍ ചിത്രീകരിക്കുന്നചിത്രത്തില്‍ മറ്റ് ഭാഷകളില്‍ അതാത് ഭാഷകളിലെ സൂപ്പര്‍ താരങ്ങളാണ് അഭിനയിക്കുന്നത്.

ഈ വാര്‍ത്തയ്ക്ക് പിന്നാലെ മഞ്ജു വാര്യാര്‍ കോയബത്തൂരില്‍ ചികിത്സ തേടുന്ന ചിത്രവും പോസ്റ്റും വന്നത്. സിനിമ പ്രേമികള്‍ ഏറെ ആവേശത്തോടെയാണ് മ‍ഞ്ജു വാര്യരുടെ മടങ്ങിവരവ് ആഘോഷിച്ചത്.
മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളില്‍ താമസിയാതെ മഞ്ജു കേന്ദ്ര കഥാപാത്രമാകുമെന്നൊക്കെയാണ് അണിയറ വാര്‍ത്തകള്‍. പതിനാല് വര്‍ഷം മുമ്പ് ഇരുപതോളം ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച് മടങ്ങിയ മഞ്ജു വാര്യാര്‍ ഇപ്പോഴും മലയാളികളുടെപ്രിയതാരങ്ങളില്‍ ഒരാളാണ്.