തൊടുപുഴ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹെലികോപ്ടറില്‍ ഇടുക്കിയില്‍ ദുരന്തം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ചീയപ്പാറ അടക്കമുള്ള സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം ഹെലിക്കോപ്റ്ററില്‍ നേര്യമംഗലത്തെത്തും. തുടര്‍ന്ന് റോഡു മാര്‍ഗം ഇടുക്കിയിലേക്ക് പോകും.
മഴക്കെടുതി വിലയിരുത്താന്‍ വൈകിട്ട് മൂന്നുമണിക്ക് തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. കൂടാതെ പ്രത്യേക മന്ത്രിസഭായോഗവും ചേരുന്നുണ്ട്.
ഇടുക്കിയില്‍ ക്യാംപ് ചെയ്യുന്ന മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, പി.ജെ. ജോസഫ് എന്നിവരുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സ്ഥിതി വിലയിരുത്തും. ചീഫ് സെക്രട്ടറി ഇ.കെ ഭരത്ഭൂഷന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടക്കുന്നുണ്ട്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും അടിയന്തര സഹായം ജനങ്ങള്‍ക്കെത്തിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
അതേസമയം ദേശീയപാത 49ല്‍ ചീയപ്പാറ വഴിയുളള ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. റോഡിലെ മണ്ണ് നീക്കം ചെയ്താണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഇന്നലെ മണ്ണിടിഞ്ഞു വീണ ഭാഗത്ത് യാത്രക്കാര്‍ ആരും കുടുങ്ങിയിട്ടില്ലെന്നാണ് നിഗമനം. മണ്ണിടിച്ചിലില്‍പ്പെട്ട് മറിഞ്ഞ വാഹനങ്ങളില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നും ഇന്ന് രാവിലെ പരിശോധിക്കും.
ചീയപ്പാറയില്‍ ഗതാഗതം പുന:സ്ഥാപിച്ചു; മുഖ്യമന്ത്രി ദുരന്തസ്ഥലത്തേക്ക് പുറപ്പെട്ടു

No comments:
Post a Comment