വൈപ്പിന്‍ : രണ്ടുരൂപ ഫീസ് അടപ്പിക്കാന്‍ 25 രൂപയുടെ കത്തയച്ച് ഞാറക്കല്‍
പഞ്ചായത്ത് 'മാതൃക' കാട്ടി. വിവരാവകാശ നിയമപ്രകാരം രേഖകള്‍
ആവശ്യപ്പെട്ടയാളോടാണ് രണ്ട് രൂപ അടയ്ക്കാന്‍ രജിസ്‌ട്രേഡ് കത്തയച്ചത്.
ആവശ്യക്കാരന്‍ രേഖകള്‍ പഞ്ചായത്തില്‍ വന്ന് ശേഖരിച്ചശേഷമാണ് പഞ്ചായത്തിന്റെ ഈ വികൃതി. അപേക്ഷയില്‍ വീട്ടുകാരന്റെ മൊബൈല്‍ നമ്പറും മറ്റു വിവരങ്ങളും ഉള്ളപ്പോഴാണ് ഇത്തരം ഒരു കത്തയയ്ക്കല്‍.
ഞാറക്കല്‍ സഹോദരനഗറിന് സമീപം കൊച്ചുപുരക്കല്‍ സന്തോഷിനാണ് പഞ്ചായത്ത് ഈ കത്തയച്ചത്. വീടിന്റെ അതിര്‍ത്തിയില്‍ നിന്നിരുന്ന മരം അനുമതിയില്ലാതെ പഞ്ചായത്ത് വെട്ടിക്കളഞ്ഞിരുന്നു. ഇതിന്റെ കാരണം ആവശ്യപ്പെട്ടായിരുന്നു അപേക്ഷ നല്‍കിയിരുന്നത്. മരം കാറ്റില്‍ വീഴാന്‍ സാധ്യതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വെട്ടിക്കളയാന്‍ ആവശ്യപ്പെട്ട് പഞ്ചായത്ത് അയച്ച കത്ത് ഇയാള്‍ക്ക് ലഭിച്ചിരുന്നില്ല. അയച്ച കത്തിന്റെ രേഖകളാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഇത് പഞ്ചായത്തില്‍ നിന്നു നല്‍കിയതിന്റെ പിറ്റേന്നാണ് രേഖകള്‍ ലഭിക്കണമെങ്കില്‍ രണ്ടു രൂപ ഫീസ് അടയ്ക്കണമെന്ന രജിസ്‌ട്രേഡ് കത്ത് ഇയാള്‍ക്ക് ലഭിച്ചത്.

No comments:
Post a Comment