പാലക്കാട്: പട്ടിണിയും നവജാത ശിശുക്കളുടെ മരണവം കാരണം കൊടുംദുരിതത്തിലായ അട്ടപ്പാടിയിലെ ആദിവാസികളെ കാണാന്‍ സന്തോഷ് പണ്ഡിറ്റ് എത്തി. ഭക്ഷ്യധാന്യങ്ങളും,പഴങ്ങളും പുത്തന്‍ വസ്ത്രങ്ങളുമടങ്ങുന്ന കിറ്റുകളുമായാണ് സന്തോഷ് എത്തിയത്. കിറ്റുകള്‍ എല്ലാവര്‍ക്കും വിതരണം ചെയ്തു. 2500 രൂപ വില വരുന്ന കിറ്റുകള്‍ എട്ട് ഊരുകളിലാണ് വിതരണം ചെയ്തത്.
നാലാമത്തെ സിനിമയുടെ ഷൂട്ടിങ്ങ് ലോക്കേഷനില്‍ നിന്നാണ് സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെക്ക് എത്തിയത്. സൂപ്പര്‍ സ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന സ്വയം പരിചപ്പെടുത്തിയാണ് ഊര് നിവാസികളെ തേടി പണ്ഡിറ്റ് എത്തിയത്.
മന്ത്രിമാരും മറ്റ് രാഷ്ട്രീയ നേതാക്കളും സന്ദര്‍ശിക്കുകയും പാഴ്വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു പോയ ശേഷമാണ് അട്ടപ്പാടിയിലെ ഊരുകളിലേക്ക് സന്തോഷ് എത്തിയത്.യൂട്യൂബും ഫെയ്സ് ബൂക്കും ഒന്നും പരിചയമില്ലാത്ത ഊര് നിവാസികള്‍ക്ക് കാണാന്‍ വന്നിരിക്കുന്ന അതിഥി ആരെന്ന് ആദ്യം മനസ്സിലായതേയില്ല. കെട്ടിലും മട്ടിലും രാഷ്ട്രീയക്കാരന്‍റെ ഒരു സാമ്യതയുമില്ല.
തന്നെ കണ്ട് അന്തംവിട്ടിരിക്കുന്ന ഊര് നിവാസികള്‍ക്ക് സന്തോഷ് തന്നെ സ്വയം പരിചയപ്പെടുത്തി. വാര്‍ത്തകളില്‍ കേട്ടറിഞ്ഞ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഗര്‍ഭിണിമാരോടും കുട്ടികളോടുമെല്ലാം ചോദിച്ചറിഞ്ഞു. പണ്ഡിറ്റ് ഏതായാലും ഒരൊറ്റ ദിവസം കൊണ്ട് തന്നെ ഊരുകാര്‍ക്ക് സൂപ്പര്‍സ്റാറായി മാറി.

No comments:
Post a Comment