ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.1 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 136 അടിയായാല്‍ സ്പീല്‍വേയിലൂടെ വെള്ളം ഇടുക്കിയിലേക്ക് ഒഴുകും.
കഴിഞ്ഞ ഞായറാഴ്ച മുതല്‍ മുല്ലപ്പെരിയാറിലും സമീപത്തം കനത്ത മഴ പെയ്യുകയാണ്. ഒറ്റ ദിവസം കൊണ്ട് ഒരു അടി വെള്ളം അണക്കെട്ടില്‍ ഉയര്‍ന്നു. തമിഴ്നാടിനോടു കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ ഇതിനു തയാറായിട്ടില്ല. അടുത്ത മാസം തമിഴ്നാട്ടില്‍ മഴ ആരംഭിക്കാനിരിക്കെ, കൂടുതല്‍ വെള്ളം ഇവിടെ സംഭരിക്കാനാണു തമിഴ്നാട് ശ്രമിക്കുന്നത്.
പെരിയാറിലെ ജലനിരപ്പ് ഒരു ദിവസംകൊണ്ട് മൂന്നടിയോളം ഉയര്‍ന്നു.

No comments:
Post a Comment