മുംബൈ: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 61.40 എന്ന നിലയിലെത്തി. ഇന്നലെ 60.88 രൂപയായിരുന്നു രൂപയുടെ മൂല്യം.
രൂപയുടെ മൂല്യം സമീപ കാലത്തെ ഏറ്റവും വലിയ തകര്‍ച്ചയിലായ സ്ഥിതിക്ക് റിസര്‍വ് ബാങ്ക് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനിടയുണ്ട്.
കഴിഞ്ഞ ജൂലൈ എട്ടിന് ഡോളറിന് 61.21 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നിരുന്നു.
ബാങ്കുകളുടെ പണലഭ്യത കുറയ്ക്കുന്നതടക്കമുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് രൂപയുടെ വിനിമയ മൂല്യം 60ന് താഴെയായിരുന്നു. പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ പുതിയ വായ്പാ നയം പ്രഖ്യാപിച്ചതു മുതല്‍ രൂപയുടെ മൂല്യം വീണ്ടും കൂപുകുത്തുകയായിരുന്നു.

No comments:
Post a Comment