ദുബായ്:ഭാരതീയ പരമ്പരാഗത വേഷമൊക്കെയായിരിക്കാം, പക്ഷേ, ദുബായ് മെട്രോയില്‍
സഞ്ചരിക്കണമെങ്കില്‍ മുണ്ടുടുക്കരുത്(മറ്റേതു വേഷവുമാകാം). കഴിഞ്ഞ
ശനിയാഴ്ച മുണ്ടുടുത്ത് മെട്രോയില്‍ കയറാന്‍ വന്ന ഇന്ത്യക്കാരനായ
അറുപത്തേഴുകാരനെ സ്റ്റേഷന്റെ പരിസരത്തേക്കു പോലും പോലീസ് അടുപ്പിച്ചില്ല.
ദുബായിലുള്ള മകളെ കാണാന്‍ എത്തിയതായിരുന്നു ഇദ്ദേഹം. ഇരുവരും നഗരം കാണാനിറങ്ങിയപ്പോഴാണ് എത്തിസലാത്ത് മെട്രോസ്റ്റേഷനില്‍ പോലീസ് തടഞ്ഞത്. മുണ്ട് അനുവദനീയമല്ലെന്നും അത് ധരിച്ച് അകത്തുപോകാന്‍ പറ്റില്ലെന്നുമായിരുന്നു പോലീസ് പക്ഷം.
ഇന്ത്യയുടെ പരമ്പരാഗതവേഷമാണെന്നൊക്കെ മകള്‍ മധുമതി താണുവീണു പറഞ്ഞിട്ടും പോലീസുകാരന്റെ മനസ്സലിഞ്ഞില്ല. മുണ്ടുടുത്തുകൊണ്ട് മുമ്പ് പലവട്ടവും പിതാവ് മെട്രോയില്‍ സഞ്ചരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ തടയാന്‍ കാരണമെന്താണെന്ന് അറിയില്ലെന്നും മകള്‍ പറഞ്ഞു.
മെട്രോയില്‍ സഞ്ചരിക്കാന്‍ പ്രത്യേക 'ഡ്രെസ്‌കോഡ്' ഒന്നുമില്ലെന്ന് ദുബായിലെ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി (ആര്‍.ടി.എ)യും പറയുന്നു. മെട്രോയില്‍ സഞ്ചരിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ മുണ്ട് പെട്ടിയില്‍വെച്ച് പൂട്ടാനൊന്നും യുവതിയും അച്ഛനും തീരുമാനിച്ചിട്ടില്ല. പ്രശ്‌നം വിവരിച്ച് ഔദ്യോഗികമായി പരാതികൊടുത്തുകഴിഞ്ഞു.

No comments:
Post a Comment