കൊച്ചി: മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി
വിമാനത്താവളത്തിന്‍റെ റണ്‍വേ അടച്ചു. രാവിലെ പത്തു മുതല്‍ വൈകിട്ട് 3.20
വരെയാണ് റണ്‍വേ അടച്ചിടുന്നത്. റണ്‍വേയില്‍ മഴയെ തുടര്‍ന്ന് വെള്ളം കെട്ടി
നില്‍ക്കുന്നതിനാലാണിത്. മഴ വെള്ളം കെട്ടി നില്‍ക്കുന്ന റണ്‍വേയില്‍ വിമാനം
ലാന്‍ഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും അപകടകരമാണ്.
ആദ്യം
ഒരു മണി വരെയായിരുന്നു സര്‍വീസ് നിര്‍ത്തിവെച്ചിരുന്നതെങ്കിലും പിന്നീട്
3.20 വരെ സര്‍വീസ് നീട്ടി വെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടേണ്ട നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. നെടുമ്പാശ്ശേരിയിലേക്ക് എത്തിയ സൗദി എയര്‍ലൈന്‍സിന്‍റെ വിമാനം ചെന്നൈയിലേക്ക് തിരിച്ച് വിട്ടു. ഡല്‍ഹി-പൂനെ വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു.
അതേസമയം വെള്ളം കയറിയതിനെ തുടര്‍ന്ന് കൊച്ചി-മധുര ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. നാലടിയോളം വെള്ളമാണ് ദേശീയ പാതയില്‍ കയറിയിരിക്കുന്നത്.
ഇന്നലെ മുതലാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്പെട്ടത്. സംസ്ഥാനത്തൊട്ടാകെ പെയ്യുന്ന മഴയെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. വിവിധ ഡാമുകള്‍ തുറന്നു വിട്ടതോടെ മിക്ക നദികളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്.
No comments:
Post a Comment