ADS

Wednesday, July 3, 2013

മാതാപിതാക്കളെ അവഗണിച്ചാല്‍ ചൈനയില്‍ പിഴ

ബെയ്ജിങ്:പ്രായമായ മാതാപിതാക്കളെ കാണാന്‍ കൂട്ടാക്കാത്ത മക്കളെ നേര്‍വഴിക്കാക്കാന്‍ ചൈനയില്‍ പുതിയ നിയമം. മാതാപിതാക്കളുമായി നിരന്തരബന്ധം പുലര്‍ത്തിയില്ലെങ്കില്‍ പിഴയീടാക്കാനുമാണ് ചൈനയുടെ തീരുമാനം. ചൈനയില്‍ വാര്‍ധക്യത്തിലെത്തിയ വലിയൊരു വിഭാഗം പേരും മക്കളുടെ പരിചരണമില്ലാതെയാണ് കഴിയുന്നത്. പലരും അഗതിമന്ദിരങ്ങളിലാണ് താമസം. മാതാപിതാക്കളെ നോക്കാതിരുന്നാല്‍ പിഴയ്ക്ക് പുറമെ തടവ്ശിക്ഷയ്ക്കും പുതിയ നിയമം വ്യവസ്ഥചെയ്യുന്നു. അവധിദിവസങ്ങള്‍ക്ക് പുറമെ രണ്ട് മാസത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും മാതാപിതാക്കളെ കണ്ടിരിക്കണമെന്ന് ഒരു കേസില്‍ ദമ്പതിമാര്‍ക്ക് ചൈനയിലെ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമവും പുറത്തിറങ്ങിയത്.

No comments:

Post a Comment