ADS

Wednesday, July 3, 2013

ജോണ്‍പോള്‍ പാപ്പ വിശുദ്ധപദവിയിലേക്ക്

ജോണ്‍പോള്‍ പാപ്പ വിശുദ്ധപദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി:ദിവംഗതനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍.

വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒട്ടേറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതില്‍ പ്രധാനമാണ് രണ്ട് അത്ഭുത പ്രവൃത്തികള്‍ അംഗീകരിക്കുക എന്നത്. ജോണ്‍പോള്‍ പാപ്പയുടെ രണ്ടാമത്തെ അത്ഭുത പ്രവൃത്തിയും വത്തിക്കാന്‍ കമ്മീഷന്‍ ചൊവ്വാഴ്ച അംഗീകരിച്ചു. ഇനി ഫ്രാന്‍സിസ് പാപ്പയുടെ ഒപ്പുകൂടി ലഭിച്ചാല്‍ ജോണ്‍പോള്‍ പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടും. വിശുദ്ധീകരണച്ചടങ്ങുകള്‍ ഡിസംബറില്‍ നടക്കുമെന്നാണ് സൂചന. 1978 മുതല്‍ 2005-ല്‍ ദിവംഗതനാകുന്നതുവരെ പാപ്പയായിരുന്നു ജോണ്‍പോള്‍. അദ്ദേഹത്തോടൊപ്പം ജോണ്‍ 23-ാമന്‍ പാപ്പയേയും വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

No comments:

Post a Comment