ADS

Wednesday, July 3, 2013

ഓണ്‍ലൈന്‍ പെണ്‍വാണിഭം : അമ്മയും മകളും പിടിയില്‍

 
മലപ്പുറം : അമ്മയെയും മകളെയും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍വഴി പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ പോലീസ് പിടികൂടി. 'റിപ്പോര്‍ട്ടര്‍' ചാനലാണ് ഓണ്‍ലൈന്‍ വഴി നടക്കുന്ന പെണ്‍വാണിഭത്തിന്റെ വിവരങ്ങള്‍ പോലീസിന് കൈമാറിയത്‌. തുടര്‍ന്നായിരുന്നു അറസ്റ്റ്‌. രണ്ടര ലക്ഷം രൂപ നല്‍കിയാല്‍, 25 മാസത്തേക്ക് പെണ്‍കുട്ടിയെയും അവളുടെ അമ്മയെയും നല്‍കാമെന്നായിരുന്നു ഇടനിലക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്. രണ്ടര ലക്ഷം രൂപ 25 മാസമായി തിരികെ നല്‍കാമെന്ന വാഗ്ദാനവും ഇവര്‍ നല്‍കിയിരുന്നു.

സൗജന്യ ക്ലാസിഫൈഡ്സ് വെബ്‌സൈറ്റായ 'ലോക്കാന്റോ' വഴിയാണ് ഇവര്‍ പരസ്യം നല്‍കിയിരുന്നത്. എന്റെ അച്ഛന്റെ ചികിത്സക്ക് സഹായിച്ചാല്‍, എല്ലാ അര്‍ത്ഥത്തിലും ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും’ എന്നായിരുന്നു പരസ്യവാചകം. പെണ്‍കുട്ടിയുടെ ചിത്രവും ഒപ്പം ചേര്‍ത്തിരുന്നു.
പരസ്യത്തോടൊപ്പം ചേര്‍ത്തിരിക്കുന്ന ഇ-മെയിലില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച ഇടനിലക്കാരന്റെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോഴാണ് രണ്ടര ലക്ഷം രൂപ കൊടുത്താല്‍ പെണ്‍കുട്ടിയെയും അവളുടെ അമ്മയെയും 25 മാസത്തേക്ക് ആവശ്യക്കാരന്റെ കൈവശം വിട്ടു നല്‍കുമെന്ന് ഇടനിലക്കാരനായ വിനോദ് വ്യക്തമാക്കിയത്. ഈ കാലയളവിലേക്ക് മറ്റാര്‍ക്കെങ്കിലും പെണ്‍കുട്ടിയെ മറിച്ചു നല്‍കുകയുമാവാമെന്നും അയാള്‍ പറഞ്ഞു. ഇടപാടുകാരില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ചാനല്‍ സംഘം പോലീസിന് കൈമാറി. തുടര്‍ന്ന് നേരില്‍ കാണാം എന്ന വ്യാജേന വിനോദിനെ കോഴിക്കോട്‌ ടൗണിലേക്ക് വിളിച്ചുവരുത്തി പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെയും അമ്മയേയും മലപ്പുറത്തെത്തിച്ചും പോലീസ്‌ പിടികൂടി.

No comments:

Post a Comment