ADS

Wednesday, July 3, 2013

ഭാര്യയുടെ അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത ആള്‍ അറസ്റ്റില്‍

ഭാര്യയുടെ അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത ആള്‍ അറസ്റ്റില്‍

 

നാഗ്പുര്‍: ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത സംഭവത്തില്‍ നഗരത്തിലെ ഒരു വ്യവസായിയെ പോലീസ് അറസ്റ്റുചെയ്തു. എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍ ഇറക്കുമതിചെയ്യുന്ന ധര്‍മേന്ദ്ര ജെയിന്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. ജെയിനിന്റെ ഭാര്യയും മക്കളുമാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്.

ജെയിനിന്റെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതികളുടെ അശ്ലീല ചിത്രങ്ങള്‍ നേരത്തേ കണ്ടിരുന്നു. എന്നാല്‍, ഇയാള്‍ തന്റെ ചിത്രങ്ങളും ഇത്തരത്തില്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് അടുത്തിടെയാണ് അവര്‍ക്ക് മനസ്സിലായത്. ഇതേത്തുടര്‍ന്ന് ഇവര്‍ മക്കളോടൊപ്പം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നിരവധി അശ്ലീല സി.ഡി.കളും മറ്റും ഇയാളുടെ വാസസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു.

ജെയിനും ഭാര്യയും തമ്മില്‍ നേരത്തേ വഴക്കുണ്ടായിരുന്നു. ജെയിന്‍ പീഡിപ്പിക്കുന്നതായി ഭാര്യ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ജെയിന്‍ മറ്റൊരുവീട്ടിലേക്ക് താമസം മാറ്റി. വിവാഹ മോചനക്കേസ് ഫയല്‍ചെയ്ത ജെയിന്‍ വസ്തുവകകള്‍ വില്‍ക്കുന്നതില്‍നിന്നും ഭാര്യയെ തടയണമെന്നും ആവശ്യപ്പെട്ടു.

No comments:

Post a Comment