ഇടപാടുകാരെ സ്വാധീനിക്കായി സരിത സുന്ദരികളെ ഉപയോഗിച്ചു
തിരുവനന്തപുരം: സോളാര്‍ പാനല്‍ സ്ഥാപിക്കാനായി ഇടപാടുകാരെ സ്വാധീനിക്കാന്‍ തട്ടിപ്പുകേസിലെ പ്രതി സരിതനായര്‍ പെണ്‍കുട്ടികളെയും ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. സുന്ദരികളെ ഇടനിലക്കാരാക്കിയായിരുന്നു സരിതയുടെ ബിസിനസ്.
ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായവര്‍
മാനക്കേട് ഭയന്ന് സരിതയ്‌ക്കെതിരെ പരാതി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
ഇടപാടുകാര്‍ പെണ്‍കുട്ടികളുമായി അടുത്തിടപെഴുകുന്നതിന്റെ വീഡിയോ സരിത
രഹസ്യമായി പകര്‍ത്തിയിരുന്നു. പിന്നീട് പണത്തിനായി വിളിക്കുന്നവരെ സരിത ഈ
ദൃശ്യങ്ങളുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇടുക്കി ജില്ലയിലാണ് ഇത്തരത്തില്‍
കൂടുതല്‍ തട്ടിപ്പ് നടത്തിയിരുന്നത്. കാറ്റാടിയന്ത്രം സ്ഥാപിച്ച് വൈദ്യുതി
നല്‍കാം എന്ന് അറിയിച്ചായിരുന്നു സരിതയുടെ തട്ടിപ്പ്. തട്ടിപ്പിനിരയായ
മൂന്നാറിലെ റിസോര്‍ട്ട് ഉടമ ഉള്‍പ്പെടെ പരാതി നല്‍കാത്തത് മാനക്കേട്
ഭയന്നാണ്. ഇത്തരത്തില്‍ നിരവധി പേരെ സരിത തട്ടിപ്പിനിരയാക്കി എന്നാണ്
കരുതുന്നത്. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ പോലീസ് അന്വേഷണത്തിന്
തടസ്സമാകുന്നുണ്ട്.

No comments:
Post a Comment