ADS

Friday, July 5, 2013

തിരുവഞ്ചൂരിനെ ആഭ്യന്തര വകുപ്പില്‍ നിന്നും മാറ്റും?

തിരുവഞ്ചൂരിനെ ആഭ്യന്തര വകുപ്പില്‍ നിന്നും മാറ്റും?

തിരുവനന്തപുരം: സോളാര്‍ കേസ് വിവാദമായ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ തത്സ്ഥാനത്ത് നിന്നും മാറ്റാന്‍ നീക്കങ്ങള്‍ നടക്കുന്നതായി സൂചന. എന്നാല്‍ മാറ്റം നിയമസഭ സമ്മേളനത്തിന് ശേഷം മാത്രമായിരിക്കും. ഇതിനായുള്ള ധാരണകള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കിടയില്‍ ഉണ്ടായെന്നാണ് സൂചന. തിരുവഞ്ചൂരിനെ മാറ്റുകയാണെങ്കില്‍ രമേശ് ചെന്നിത്തല ആഭ്യന്തരം ഏറ്റെടുത്ത് മന്ത്രിസഭയിലേക്ക് പ്രവേശിച്ചേക്കും.
നിയമസഭ സമ്മേളനം അവസാനിക്കുമ്പോള്‍ തന്നെ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കേരളത്തിലേക്കെത്തുന്നുണ്ട്. ഇതിനുപിന്നാലെ മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമെന്നാണ് സൂചന. പുനഃസംഘടനയുണ്ടായാല്‍ കെ മുരളീധരനും മന്ത്രിസഭയിലുണ്ടാകാനുള്ള സാധ്യതയേറുന്നുണ്ട്. സോളാര്‍ പ്രശ്‌നം ഇത്രയും വഷളാകാന്‍ കാരണം തിരുവഞ്ചൂരിന്റെ ഇടപെടലാണെന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിലയിരുത്തുന്നുണ്ട്. ആഭ്യന്തരവകുപ്പില്‍ അപാകതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരസ്യമായി പറഞ്ഞതോടെയാണ് വകുപ്പില്‍ നിന്നും തിരുവഞ്ചൂരിനെ മാറ്റാന്‍ തീരുമാനമായത്.

 

No comments:

Post a Comment